കാസര്‍കോട് ഡിഎഫ്ഒയെ മാറ്റിയതിന് എതിരെ എംഎല്‍എമാര്‍; മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ തീരുമാനം

0
168

കാസര്‍കോട്: കാസർകോട് ഡിഎഫ്ഒ ധനേഷ് കുമാറിനെ മാറ്റിയതിനെതിരെ എംഎൽഎമാർ. മുഖ്യമന്ത്രിയെക്കണ്ട് പരാതി നൽകാനാണ് കാസർകോട് ജില്ലയിലെ ഇടത് എംഎൽഎമാരുടെ  തീരുമാനം. വിഷയം സഭയിൽ ഉന്നയിക്കുമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ വ്യക്തമാക്കി. കാസർകോട് ഡിഎഫ്ഒ ആയി ചുമതലയേറ്റ് ആറ് മാസത്തിനുള്ളിലാണ് പി ധനേഷ് കുമാറിനെ മാറ്റിയത്. കാസർകോട്  സാമൂഹിക വനവത്ക്കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്ററായാണ് നിയമനം. എൻസിപി ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഡിഎഫ്ഒയെ  നീക്കിയതെന്നാണ് ആക്ഷേപം. അച്ചടക്ക ലംഘനമില്ലാതിരിക്കെ മൂന്ന് വർഷം തികയും മുമ്പുള്ള ട്രാൻസ്ഫർ നിയമങ്ങൾക്ക് എതിരാണെന്ന് എംഎൽഎ സി എച്ച് കുഞ്ഞമ്പു പറഞ്ഞു.

ജില്ലയിലെ മറ്റ് എംഎൽഎമാരോടൊപ്പം വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരാനാണ് തീരുമാനം. ജില്ലയിൽ വനം വകുപ്പുമായി ബന്ധപ്പെട്ട്  പ്രശ്നങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ കൂടിയാലോചന പോലും നടത്താതെയുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സിപിഎം ജില്ലാ നേതൃത്വം. ജില്ലയിൽ നേരത്തെ തന്നെ നിലനിന്നിരുന്ന സിപിഎം – എൻസിപി ഭിന്നത ഡിഎഫ്ഒയുടെ സ്ഥാനമാറ്റത്തോടെ വീണ്ടും മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ഡിഎഫ്ഒയെ മാറ്റിയത് സംബന്ധിച്ച് നിയമസഭയിൽ ഉന്നയിക്കുമെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ വ്യക്തമാക്കി. ധനേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കിയത് റദാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here