കായിക മേഖലക്ക് പുത്തനുണർവ് നൽകി ജില്ലയിലെ ഏറ്റവും വലിയ ഇൻഡോർ ടർഫ് കോർട്ട് ക്യാപ്റ്റൻ കിക്കോഫ് പ്രവർത്തനമാരംഭിച്ചു

0
288

ഉപ്പള: കായിക മേഖലക്ക് പുത്തനുണർവ് നൽകി കൊണ്ട് അഖിലേന്ത്യാ മത്സരങ്ങൾക്കനുയോജ്യമായ രീതിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ തയാറാക്കിയ ജില്ലയിലെ ഏറ്റവും വലിയ ഇൻഡോർ ടർഫ് കോർട്ട് മെക്സിക്കൻ സിറ്റി ക്യാപ്റ്റൻ കിക്കോഫ് ഉപ്പള ജനപ്രിയയിൽ നാടിനായി സമർപ്പിച്ചു.

പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരം എൻ.പി പ്രദീപ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരള പോലീസ് ഫുട്ബോൾ അസ്സോസിയേഷൻ പ്രസിഡണ്ടും മലപ്പുറം എം.എസ്.ബി യിലെ അസ്സിസ്റ്റന്റ് കമാണ്ടറുമായ ഹബീബ് റഹ്മാൻ ടർഫ് കോർട്ട് ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എം.എൽ.എ എ.കെ.എഅം അഷ്റഫ്, ഇന്ത്യൻ രഞ്ജി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ, ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ അബ്ദുൽ റഹ്മാൻ, ഖയ്യൂം മാന്യ, തുടങ്ങിയവർ മുഖ്യാഥിതികളായിരുന്നു.

സെവൻസ് ഫുട്ബോൾ ടർഫിൽ ഒരു സെവൻസ് കോർട്ടും രണ്ട് ഫൈവ്സ് കോർട്ടും ഒരുക്കിയിരിക്കുന്നു. ഇൻഡോർ ടർഫ് ക്രിക്കറ്റ് , കഫ്റ്റീരിയ , ഡ്രെസ്സിങ് റൂം എന്നിവയും വിശാലമായ കാർ പാർക്കിംഗ്, ലോക്കർ സൗകര്യങ്ങളും സെവൻസ് ഫുട്ബോൾ ടർഫിന്റെ സവിശേഷതകളാണ്.

ടർഫ് ഗ്രൗണ്ടിന് പുറമെ സ്വിമ്മിംഗ് പൂൾ,ഫുട് സ്ട്രീറ്റ്,ഹോം സ്റ്റേ, ഈവന്റ് ഹാൾ എന്നിവയുടെ പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് സി.ഇ.ഒ മുസ്താഖ്, മഹ്മൂദ്,സത്താർ എന്നിവർ അറിയിച്ചു.

കുമ്പള സി.ഐ പ്രമോദ്, കാസറഗോഡ് ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള, മംഗൽപാടി പഞ്ചായത്ത് മെമ്പർമാരായ ഉമ്പായി പെരിങ്കടി, ടിഎ ഷരീഫ്, വ്യവസായ പ്രമുഖൻ ഹനീഫ് ഗോൾഡ് കിംഗ, ബി എം മുസ്തഫ ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here