കൊച്ചിയില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു. പള്ളുരുത്തിയില്‍ ഇന്നലെയായിരുന്നു സംഭവം.
അമ്മൂമ്മയുടെ സുഹൃത്തായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയി (27) ആണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഹോട്ടല്‍ മുറിയില്‍ വെച്ചായിരുന്നു സംഭവം. പ്രതിയെ കൊച്ചി നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
84 വയസ്സുള്ള അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്. കുഞ്ഞുമായി ഇവര്‍ ആശുപത്രിലെത്തിയിന്നു. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.