ഉപ്പള സോങ്കാലിലെ കവര്‍ച്ച: മുഴുവന്‍ പ്രതികളും പിടിയിലായി

0
350

കുമ്പള: ഉപ്പള സോങ്കാലിലെ പൂട്ടിയിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. മറ്റൊരു കേസില്‍ പാലക്കാട്ടെ ജയിലില്‍ കഴിയുന്ന മൂന്ന് പ്രതികളുടെ അറസ്റ്റ് കുമ്പള അഡി.എസ്.ഐ പി.രാജീവ് കുമാര്‍ രേഖപ്പെടുത്തി. പാലക്കാട് മണ്ണാര്‍ക്കാട് വെച്ച് കാര്‍ കവര്‍ന്ന കേസിലാണ് ഇവര്‍ ജയിലില്‍ കഴിയുന്നത്. മുംബൈയിലെ ചന്ദ്രകാന്ത തിമ്മപ്പ പൂജാരി (40), കര്‍ണാടക മാണ്ട്യയിലെ ആനന്ദന്‍ (27), ഉഡുപ്പിയിലെ രക്ഷക്ക് പുജാരി (22) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.കേസില്‍ നേരത്തെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

ഉപ്പള സോങ്കാലിലെ എം.ജി.അബ്ദുല്ലയുടെ വീട്ടില്‍ ജനുവരി 24നാണ് കവര്‍ച്ച നടന്നത്. വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ ആറംഗ സംഘം രണ്ട് വാച്ചുകളും 20 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും വീട്ട് മുറ്റത്ത് നിര്‍ത്തിട്ട ഫോര്‍ച്യൂണര്‍ കാറും കവരുകയായിരുന്നു. കവര്‍ന്ന കാര്‍ പിന്നിട് മുംബൈയില്‍ നിന്ന് കണ്ടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here