ഉദ്യാവരം ആയിരം ജമാഅത്ത് മഖാമിൽ ആണ്ടുനേർച്ച

0
162

കുമ്പള: മഞ്ചേശ്വരം ഉദ്യാവരം ആയിരം ജമാഅത്ത് ജുമാമസ്ജിദ് ആണ്ടുനേർച്ചയും മതവിജ്ഞാന സദസ്സും മാർച്ച് 28 മുതൽ 31വരെ നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ കുമ്പളയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

28ന് രാവിലെ 10ന് ജമാഅത്ത്​ പ്രസിഡൻറ്​ പൂക്കുഞ്ഞി തങ്ങൾ ഉദ്യാവരം പതാക ഉയർത്തും. രാത്രി എട്ടരക്ക് മഞ്ചേശ്വരം സംയുക്ത ജമാഅത്ത് പ്രസിഡൻറ്​ അതാഉല്ല തങ്ങൾ എം.എ ഉദ്യാവരം മഖാം സിയാറത്തിന് നേതൃത്വം നൽകും. സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറും ഉദ്യാവരം ആയിരം ജമാഅത്ത് ഖാദിയുമായ മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡൻറ്​ യു.കെ. സൈഫുല്ല തങ്ങൾ അധ്യക്ഷത വഹിക്കും. ഖലീൽ ഹുദവി കാസർകോട് ‘വിശുദ്ധ റമദാന്റെ മുന്നൊരുക്കം’ വിഷയത്തിൽ പ്രഭാഷണം നടത്തും. ദർഗ കമ്മിറ്റി പ്രസിഡന്റ് പൂക്കുഞ്ഞി തങ്ങൾ ഉദ്യാവരം, ജനറൽ സെക്രട്ടറി പള്ളികുഞ്ഞി ഹാജി മരിയാപുരം, ആയിരം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഇബ്രാഹിം മഞ്ചേശ്വർ ബട്ടർഫ്ലൈ, ദർഗ കമ്മിറ്റി ട്രഷറർ ആലിക്കുട്ടി നാഷനൽ, അഡ്വൈസർ മാഹിൻ അബൂബക്കർ ഹാജി, ഉപാധ്യക്ഷൻ അബ്ദുൽ ഖാദർ ഫാറൂക്ക്, ഇബ്രാഹിം ഫൈസി ഉദ്യാവരം, ദർഗ കമ്മിറ്റി അംഗം ഹനീഫ കജ, മൊയ്തീൻ, സെക്രട്ടറി എസ്.എം. ബഷീർ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here