ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് ബിജെപി ഭരിക്കും; പഞ്ചാബില്‍ ആം ആദ്മി; എക്‌സിറ്റ് പോള്‍ ഫലം

0
305

ന്യഡല്‍ഹി:  നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയായി. പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലം അനുസരിച്ച് 5ല്‍ 3ഇടത്ത് ബിജെപി അധികാരം നിലനിര്‍ത്തും. ഉത്തര്‍പ്രദേശ് ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് ടൈംസ് നൗവിന്റെയും മറ്റ് എക്‌സിറ്റ് പോളുകളും പറയുന്നത്. പഞ്ചാബില്‍ ആംആദ്മി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നാണ് മൂന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്.

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ ഉണ്ടാകും. 240 സീറ്റുകളില്‍ ബിജെപി, 140 സീറ്റുകളില്‍ എസ്പി, 17 സീറ്റുകളില്‍ ബിഎസ്പി നാലുസീറ്റുകള്‍ കോണ്‍ഗ്രസിന് എന്നിങ്ങനെയാണ് ടൈംസ്‌നൗവിന്റെ എക്‌സിറ്റ് പോള്‍ പ്രവചനം. റിപ്പബ്ലിക്ക് ടിവിയും ബിജെപി യുപിയില്‍ അധികാരത്തില്‍ തുടരുമെന്നാണ് പറയുന്നത്

ഉത്തരാഖണ്ഡില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് ടൈംസ് നൗ എക്‌സിറ്റ് പോള്‍ പറയുന്നു.  38 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.

ഉത്തര്‍പ്രദേശ് (റിപ്പബ്ലിക്)  ബിജെപി 240,  എസ്.പി– 140,  ബി.എസ്.പി 17, കോണ്‍ഗ്രസ് 4 എന്നിങ്ങനെയാണ് പ്രവചനം. ഉത്തര്‍പ്രദേശ്( ന്യൂസ് എക്സ്): ബിജെപി 211–225, എസ്.പി–146–160, കോണ്‍ഗ്രസ് 4–6, BSP 14-24.  ഉത്തരാഖണ്ഡ് (ടൈംസ് നൗ ): ബി.ജെ.പി– 37, കോണ്‍ഗ്രസ് –31,എ.എ.പി –1, മറ്റുളളവര്‍ 1. ന്യൂസ് എക്സ്– കോണ്‍ഗ്രസ് (33–35), ബിജെപി (31–33), എഎപി )0–3). എ.ബി.പി – കോണ്‍ഗ്രസ് 32–38,ബി.ജെ.പി 26–32. മണിപ്പൂര്‍ (റിപ്പബ്ലിക്) ബി.ജെ.പി 27–31, കോണ്‍ഗ്രസ് 11–17, ടിഎംസി 6–10.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞടുപ്പ് നടന്നത്. അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് 10ന് പ്രഖ്യാപിക്കും.

അതേസമയം തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളില്‍ നാലിലും ബിജെപി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണനേട്ടങ്ങളാണ് ബിജെപിക്ക് സഹായകമായതെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here