‘ഈ ക്വാര്‍ട്ടര്‍ കഴിഞ്ഞാല്‍ പിന്നെ രണ്ട് സെമി, ഒരു ഫുള്‍’; സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി വോളിബോള്‍ കമന്ററി (വീഡിയോ)

0
349

പ്രാദേശിക വോളിബോള്‍ ടൂര്‍ണമെന്റിനിടെ കമന്റേറ്റര്‍ക്ക് പറ്റിയ അബദ്ധത്തെ പൊട്ടിച്ചിരിയോടെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ക്വാര്‍ട്ടര്‍ എന്ന് പറഞ്ഞു കഴിഞ്ഞ് വളരെ സ്വാഭാവികതയോടെ കമന്റേറ്റര്‍ ഫുള്‍ എന്ന് പറഞ്ഞതാണ് വന്‍ വൈറലായത്. ഈ ക്വാര്‍ട്ടര്‍ കഴിഞ്ഞാല്‍ പിന്നെ ഒരു ക്വാര്‍ട്ടറും രണ്ട് സെമിയും ഒരു ഫുള്ളും നടക്കേണ്ടതാണ് എന്നാണ് കമന്റേറ്റര്‍ പറഞ്ഞത്. കളിക്കളത്തിലാകെ ചിരി പടര്‍ന്നതോടെ അബദ്ധം മനസിലാക്കി ഉടന്‍ തന്നെ കമന്റേറ്റര്‍ ഫുള്ളിനെ ഫൈനലെന്ന് തിരുത്തുകയുമായിരുന്നു.

കളിയാവേശത്തിന്റെ അന്തരീക്ഷത്തില്‍ ഫുള്‍ പരാമര്‍ശം ഉയര്‍ന്നുകേട്ട വിഡിയോ ഇന്നലെയാണ് സോഷ്യല്‍ മീഡിയയില്‍ ആദ്യമെത്തുന്നത്. പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ വിഡിയോ വൈറലായി മാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here