നടുവൊടിച്ച് വിലക്കയറ്റം, പലചരക്ക് സാധനങ്ങള്‍ക്ക് തീവില; വലഞ്ഞ് ജനം

0
291

തിരുവനന്തപുരം∙ അടുക്കള ബജറ്റ് തകര്‍ത്തു പലചരക്കു സാധനങ്ങള്‍ക്കു തീവില. അവശ്യസാധനങ്ങള്‍ക്ക് 10 രൂപ മുതല്‍ 80 രൂപ വരെയാണ് ഒരാഴ്ചയ്ക്കുള്ളില്‍ ഉയര്‍ന്നിരിക്കുന്നത്. പൂഴ്ത്തി വയ്പും വിലക്കയറ്റത്തിനു കാരണമാകുന്നുണ്ടെന്നു വ്യാപാരികള്‍ പറയുന്നു. അരി, പാചക എണ്ണകള്‍, മസാല ഉൽപന്നങ്ങള്‍, പലവവ്യഞ്ജനങ്ങള്‍ എല്ലാത്തിനും വില കുതിച്ചുയരുകയാണ്.

അരി കിലോയ്ക്ക് രണ്ടു മുതല്‍ അഞ്ചു രൂപ വരെ കൂടി. കഴിഞ്ഞ ആഴ്ച 160 രൂപയുണ്ടായിരുന്ന വറ്റല്‍മുളകിന് 240 ആയി വര്‍ധിച്ചു. പാചക എണ്ണകളുടെ വില 110 ല്‍ നിന്ന് 180 ലേയ്ക്കാണു കയറിയിരിക്കുന്നത്. 90 രൂപയുണ്ടായിരുന്ന മല്ലിവില 140 ലേയ്ക്കു വര്‍ധിച്ചു. എന്തിനും ഏതിനും ഉപയോഗിക്കുന്ന ജീരകത്തിന് 30 രൂപയും വെളുത്തുള്ളിക്ക് 40 രൂപയും ചെറിയ ഉള്ളിക്ക് 10 രൂപയും കൂടി.

യുക്രെയ്ന്‍ യുദ്ധവും ഇന്ധനവില ഉയര്‍ന്നതുമാണു കുടുംബ ബജറ്റിന്റെ തകര്‍ച്ചയിലേക്കു നയിച്ചത്. വിലക്കയറ്റം വീട്ടകങ്ങളെ മാത്രമല്ല ചെറുകിട ഹോട്ടലുകളേയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കോവിഡ് ദുരിതത്തില്‍ നിന്ന് കഷ്ടിച്ചു കരകയറുന്ന സാധാരണക്കാരുടെ നടുവൊടിക്കും ഈ വിലക്കയറ്റം. വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുകയും കര്‍ശന പരിശോധനയിലൂടെ പൂഴ്ത്തിവയ്പ് അവസാനിപ്പിക്കുകയും ചെയ്യേണ്ട ഭക്ഷ്യവകുപ്പ് ഇതൊന്നും കണ്ട മട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here