ബെംഗളൂരു: ഭാവിയില്‍ ദേശീയ പതാകയ്ക്ക് പകരം കാവി പതാക സ്ഥാപിക്കുമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ ആർ എസ് എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട് രംഗത്തെത്തി. ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കുമെന്നും ഇതിനായി ഹിന്ദു സംഘടനകള്‍ ഒരുമിച്ച് നില്‍ക്കണമെന്നും കല്ലഡ്ക പ്രഭാകര്‍ പറഞ്ഞു. പാര്‍ലമെന്‍റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്താല്‍ ഭൂരിഭാഗം പേരും പിന്തുണയക്കുമെന്ന് കലഡ്ക പ്രഭാകര്‍ അവകാശപ്പെട്ടു. മംഗ്ലൂരുവില്‍ വി എച്ച് പി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ആർ എസ് എസ് നേതാവിന്‍റെ വിവാദ പ്രസ്താവന.
#Saffronflag can replace #Tricolor flag as national flag someday.#Karnataka #RSS leader Kalladka Prabhakar Bhat.
We will & should respect tricolor flag until in future it is replaced. It was Britisher's & green flag before. If #Hindu samaj comes together,it can,it should happen. pic.twitter.com/1vNmh1Hxxk— Imran Khan (@KeypadGuerilla) March 20, 2022