ബംഗളൂരു: ശ്രീലങ്കയ്‌ക്കെതിരെ ബംഗളൂരു ടെസ്റ്റിന്റെ രണ്ടാംദിനം മത്സരം നടക്കുന്നതിനിടെ കാണികളില്‍ നിന്ന് മൂന്ന് പേര്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിയിരുന്നു. ഇതില്‍ രണ്ട് പേര്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്തു. പിന്നീട് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വന്ന് മൂവരേയും പിടിച്ചുകൊണ്ടുപോയ ശേഷമാണ് മത്സരം ആരംഭിച്ചത്. മത്സരം അല്‍പസമയത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തു.
This is the picture – Fans taking a selfie with Virat Kohli during the match. pic.twitter.com/fjNvGg0Kv3
— CricketMAN2 (@ImTanujSingh) March 13, 2022
ശ്രീലങ്ക രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച് ആറാം ഓവറിലാണ് സംഭവം. മുഹമ്മദ് ഷമിയുടെ പന്ത് കുശാല്‍ മെന്‍ഡിസിന്റെ ദേഹത്ത് കൊണ്ടിരുന്നു ഇത് പരിശോധിക്കുന്നതിനിടെയാണ് മൂന്ന് പേര്‍ ഗ്രൗണ്ടിലേക്ക് കടന്നുകയറിയത്. സ്ലിപ്പില്‍ ഫീല്‍ഡ് നില്‍ക്കുകയായിരുന്നു കോലിയോട് സെല്‍ഫിയെടുക്കട്ടെയെന്ന് ചോദിച്ചു. അദ്ദേഹം അതിന് സമ്മതിക്കുകയും ചെയ്തു. വീഡിയോ കാണാം…
Tell me how can you hate Virat Kohli 🐐 @imVkohli pic.twitter.com/GTXINyIfP9
— Arafat (KB9 era) (@imarafaat7) March 13, 2022
കാണികള്‍ ഗ്രൗണ്ടിലേക്കിറങ്ങിയതിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്ര. ഇത്തരം കാര്യങ്ങളൊന്നും താരളെകൊണ്ട് നിയന്ത്രിക്കാന്‍ കഴിയാത്തതാണെന്ന് ബുമ്ര പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”ഇതെല്ലാം സുരക്ഷയമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍ അധികം പ്രശ്‌നങ്ങളില്ലാതെ ഉദ്യോഗസ്ഥര്‍ ഇടപെടുകയും പരിഹാരം കാണുകയും ചെയ്തു. ഇതിനെ കുറച്ച് എന്താ പറയേണ്ടതെന്ന് അറിയില്ല. ക്രിക്കറ്റിനെ വൈകാരികമായി കാണുന്ന ആരാധകരാണിത്.”
"See, that is something we cannot control. We weren't aware and we suddenly realised. But the Craze for the game is very high so sometimes the fans gets emotional." – Jasprit Bumrah (On three fans, taking selfie with Virat Kohli on the ground)
— CricketMAN2 (@ImTanujSingh) March 13, 2022
പരമ്പരയില്‍ ആദ്യമായിട്ടല്ല ഇത്തരത്തില്‍ സംഭവിക്കുന്നത്. മൊഹാലി ടെസ്റ്റിനിടയിലും ഇത്തരത്തില്‍ സംഭവിക്കുകയുണ്ടായി. എന്നാല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പിടിച്ചുപുറത്താക്കുകയായിരുന്നു.
Tell me how can you hate Virat Kohli 🐐 @imVkohli pic.twitter.com/GTXINyIfP9
— Arafat (KB9 era) (@imarafaat7) March 13, 2022
Watch Till End… 🔥❤😁#INDvSL #ViratKohli𓃵 #ViratKohli#RCB #PlayBold @imVkohli pic.twitter.com/i4u86QamiE
— M K C ⱽⁱᵏʳᵃⁿᵗᴿᵒⁿᵃ (@Maheshbn_) March 14, 2022