ഇടിഞ്ഞുതാണ്​ രൂപ; ചരിത്രത്തിലെ ഏറ്റവും ഉയർന്നനിരക്ക്​ ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്

0
309

ദുബൈ: യുക്രെയ്​നിലെ യുദ്ധവും എണ്ണവിലയുടെ കുതിപ്പും മൂലം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ ഇന്ത്യൻ രൂപ. തിങ്കളാഴ്ച ഒരു ദിർഹമിന്​ 21 രൂപയാണ്​ വിനിമയനിരക്ക്. ചരിത്രത്തിൽ ആദ്യമായാണ്​ ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം 21 ദിർഹമിലെത്തിനിൽക്കുന്നത്​. ഇതുവരെ 20.88 ആയിരുന്നു ഉയർന്ന വിനിമയനിരക്ക്​.

ഞായറാഴ്ച 20.81 എന്ന നിലയിൽനിന്ന്​ 19 പൈസയാണ്​ മണിക്കൂറുകൾക്കുള്ളിൽ ഉയർന്നത്​. 21ൽനിന്ന്​ പിന്നീട്​ 20.92 എന്ന നിലയിലേക്ക്​ താഴുകയും ചെയ്തു. ഇന്‍റർനെറ്റ്​ ബാങ്ക്​ വഴി പണം അയച്ചവർക്ക്​ ദിർഹമിന്​ 20.86 രൂപ വരെ ലഭിച്ചു. പ്രവാസികൾക്ക്​ ശമ്പളം കിട്ടിയ സമയമായതിനാൽ പരമാവധി ആളുകൾ കഴിഞ്ഞ ദിവസങ്ങളിലായി പണം അയച്ചിരുന്നു.

എക്സ്​​ചേഞ്ചുകളിൽ പണം അയക്കാൻ തിരക്കേറിയതായും എക്​സ്ചേഞ്ച്​ അധികൃതർ വ്യക്​തമാക്കി. സർക്കാറും റിസർവ്​ ബാങ്കും ഇടപെട്ടില്ലെങ്കിൽ രൂപയുടെ മൂല്യം ഇനിയും ഇടിയാൻ സാധ്യതയുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here