സ്വത്തുതർക്കം: സഹോദരനെ വെടിവെച്ച് കൊന്നു; മാതൃസഹോദരന് പരിക്ക്

0
301

കാഞ്ഞിരപ്പള്ളി: കുടുംബവഴക്കിനെ തുടർന്ന്​ സഹോദരന്‍റെ വെടിയേറ്റ്​ യുവാവ്​ മരിച്ചു. വെടികൊണ്ട മാതൃസഹോദരനും പരിക്കേറ്റു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പിനാൽ രഞ്ജു കുര്യനാണ്​ (49 ) കൊല്ലപ്പെട്ടത്​. പരിക്കേറ്റ മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്കറിയയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകീട്ട്​ 5.30 ഓടെയാണ്​ സംഭവം. സ്വത്തുതർക്കത്തെ തുടർന്ന്​ വീട്ടിലുണ്ടായിരുന്ന പിസ്റ്റൽ എടുത്ത്​ ജോർജ്​ കുര്യൻ സഹോദരനെയും അമ്മാവനെയും വെടിവെക്കുകയായിരുന്നു എന്നാണ്​ വിവരം. ഊട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അറിയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here