വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം

0
198

കീവ്: യുക്രൈനിലെ കീവ്, മരിയോപോള്‍, ഹാര്‍കിവ്, സുമി എന്നീ നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. ജനങ്ങളെ ഒഴിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതിനാണിത്.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ അഭ്യര്‍ഥന മാനിച്ചാണ് റഷ്യന്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

മലയാളി വിദ്യാര്‍ഥികള്‍ ഏറെയുള്ള നഗരമാണ് സുമി. ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രൈനില്‍നിന്ന് ഒഴിപ്പിക്കുന്നതിനുള്ള നടപടി അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് നാല് പ്രധാന നഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനിടെ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചര്‍ച്ച നടത്തുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here