രണ്ടാം തവണയും ബിഗ് ടിക്കറ്റില്‍ വിജയിച്ച് ഭാഗ്യശാലി; ഇത്തവണ ഒരു കോടി രൂപ സമ്മാനം

0
383

അബുദാബി: ബിഗ് ടിക്കറ്റിന്റെ ഫെബ്രുവരി മാസത്തിലെ  പ്രതിവാര നറുക്കെടുപ്പില്‍ ഭാഗ്യശാലിക്ക് 5,00,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സമ്മാനം. അബുദാബിയില്‍ സ്വകാര്യ ഷെഫായ സെയ്ദലി കണ്ണയാണ് വിജയിയായത്. കഴിഞ്ഞ 24 വര്‍ഷങ്ങളായി തുടര്‍ച്ചയായി ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നയാളാണ് ഇദ്ദേഹം. 1998 ല്‍ ഇദ്ദേഹം ബിഗ് ടിക്കറ്റിലൂടെ ക്യാഷ് പ്രൈസ് നേടിയിരുന്നു. അതിന് ശേഷവും സ്ഥരമായി ബിഗ് ടിക്കറ്റ് വാങ്ങാറുള്ള സെയ്ദലിയെ തേടി 2022ല്‍ വീണ്ടും ഭാഗ്യമെത്തുകയായിരുന്നു.

സെയ്ദലിയുടെ സംഘത്തിലുള്ളയാളും സുഹൃത്തുമായ അബ്ദുല്‍ മജീദിനോട് ബിഗ് ടിക്കറ്റ് അധികൃതര്‍ സംസാരിച്ചിരുന്നു. ‘കഴിഞ്ഞ 20 വര്‍ഷമായി ഏകദേശം എല്ലാ മസവും സെയ്ദലിക്കൊപ്പം ബിഗ് ടിക്കറ്റ് വാങ്ങാന്‍ ഷെയര്‍ നല്‍കുമായിരുന്നു. അദ്ദേഹം വളരെ ഭാഗ്യവാനാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നത് കൊണ്ടാണിത്. വളരെ നാളുകളായി ഇത് തുടരുന്നെങ്കിലും ഇപ്പോഴാണ് ഫലം കണ്ടത്. ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്രയുടെ ഫോണ്‍ കോള്‍ ലഭിച്ചു. മാര്‍ച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ 12 മില്യന്‍ നേടിയെന്ന് അറിയിച്ചു കൊണ്ടുള്ള റിച്ചാര്‍ഡിന്റെ ഫോണ്‍ കോളിനായി കാത്തിരിക്കുകയാണ്’- അബ്ദുല്‍ മജീദ് പറഞ്ഞു. ഫെബ്രുവരി 22നാണ് സെയ്ദലി കണ്ണ സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.

നിങ്ങള്‍ ഇനിയും ടിക്കറ്റ് വാങ്ങിയില്ലേ എന്തിനാണ് കാത്തിരിക്കുന്നത്. മാര്‍ച്ച് മാസം ബിഗ് ടിക്കറ്റ് നിങ്ങള്‍ക്കായി ഒരുക്കുന്നത് വലിയ സമ്മാനങ്ങള്‍. വന്‍തുകയുടെ ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ ഇത്തവണ ഉപഭോക്താക്കള്‍ക്കായി മറ്റൊരു വലിയ സര്‍പ്രൈസ് കൂടി ബിഗ് ടിക്കറ്റ് ഒരുക്കുന്നു. മാസം തോറും ആഴ്ച തോറുമുള്ള നറുക്കെടുപ്പുകള്‍ക്ക് പുറമെയാണ് പുതിയ പ്രമോഷന്‍. ഒരു ഭാഗ്യശാലിക്ക് എല്ലാ മാസവും സൗജന്യ ബിഗ് ടിക്കറ്റുകള്‍ ലഭിക്കും.  ഒരു വര്‍ഷത്തേക്കാണിത്. തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിയുടെ ടിക്കറ്റ് എല്ലാ മാസവും നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ എന്റര്‍ ചെയ്യും. 12 മാസം വരെ ഇത്തരത്തില്‍ മാസം തോറുമുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഈ ഭാഗ്യശാലിക്ക് ലഭിക്കുക. ഇതിന് പുറമെ, ബിഗ് ടിക്കറ്റും ഡ്രീം കാര്‍ ടിക്കറ്റും കോമ്പോയായി ഒരു ട്രാന്‍സാക്ഷനിലൂടെ വാങ്ങുന്നവര്‍ക്കാണ് ഈ മികച്ച സമ്മാനം നേടാനുള്ള അവസരം ലഭിക്കുക. എല്ലാ എന്‍ട്രികളും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് നിക്ഷേപിക്കുകയും ഒരു ഭാഗ്യശാലിയെ ഏപ്രില്‍ മൂന്നിന് തെരഞ്ഞെടുക്കുകയും ചെയ്യുന്നു. നിബന്ധനകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.bigticket.ae സന്ദര്‍ശിക്കുക.

300,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍

പ്രൊമോഷന്‍ 1- മാര്‍ച്ച് 1-8, നറുക്കെടുപ്പ് തീയതി- മാര്‍ച്ച് 9 (ബുധനാഴ്ച)

പ്രമോഷന്‍ 2- മാര്‍ച്ച് 9- മാര്‍ച്ച് 16, നറുക്കെടുപ്പ് തീയതി- മാര്‍ച്ച് 17 (വ്യാഴാഴ്ച)

പ്രൊമോഷന്‍ 3  മാര്‍ച്ച് 17-24, നറുക്കെടുപ്പ് തീയതി മാര്‍ച്ച് 25 (വെള്ളി)

പ്രൊമോഷന്‍ 4 മാര്‍ച്ച് 25-31, നറുക്കെടുപ്പ് തീയതി ഏപ്രില്‍ ഒന്ന്(വെള്ളി)

പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here