മുൻകാല നേതാക്കളുടെ പാതയിലൂടെ ലീഗിനെ നയിക്കുമെന്ന് സാദിഖലി തങ്ങൾ

0
217

മലപ്പുറം: മുസ്ലിം ലീഗ് മതേതര ചേരിയില്‍ കോണ്‍ഗ്രസിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷനായി തിഞ്ഞെടുത്ത പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

മുസ്ലിം ലീഗിന്റെ നിലപാടും പ്രവര്‍ത്തനവും രണ്ടല്ല. മുന്‍കാല നേതാക്കള്‍ കാണിച്ചുതന്നെ പാതയിലൂടെ ലീഗിനെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാസിസ്റ്റുകളുടെ കടന്നുകയറ്റത്തിനെതിരെ മതേതര ശക്തിക്കളെ കെട്ടിപ്പടുക്കേണ്ടതുണ്ട്. അതിനായി രാജ്യം ഉറ്റുനോക്കുന്നത് കേരളത്തെയാണ്. പുതിയ കാലഘട്ടത്തിന്റെ വികസനവും മാറ്റങ്ങളും ഉള്‍ക്കൊണ്ടുള്ള രാഷ്ട്രീയമാണ് വേണ്ടത്. അതിന് യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്റെ ഉത്തരവാദിത്തം. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായ സമയത്തുള്ള ബന്ധം പുതിയ പദവിയില്‍ ഗുണം ചെയ്യും.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് സാദിഖലി തങ്ങളെ ലീഗിന്റെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here