‘മഞ്ഞുമലയുടെ അറ്റം മാത്രം’; വീണ്ടും കൊവിഡ് വ്യാപിക്കുന്നതിനെക്കുറിച്ച് ലോകാരോ​ഗ്യ സംഘടന

0
292

ഒരിടവേളയ്ക്ക് ശേഷം വിവിധ രാജ്യങ്ങളിൽ വീണ്ടും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന. രോ​ഗവ്യാപനത്തിനെതിരെ രാജ്യങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും വരാനിരിക്കുന്ന കൊവിഡ് വ്യാപന തരം​ഗത്തിന്റെ ചെറിയൊരു അംശം മാത്രമാണിതെന്നും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി.

മഞ്ഞുമലയുടെ അറ്റമെന്നാണ് നിലവിലെ രോ​ഗവ്യാപനത്തെ ലോകാരോ​ഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനം ​ഗെബ്രിയേസസ് വിശേഷിപ്പിച്ചത്. കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ, കൂടുതൽ വ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദം, ഉപവിഭാ​ഗമായ BA.2, കൊവിഡ് വാക്സിനേഷനിലെ കുറവ് എന്നിവയാണ് വീണ്ടും കേസുകൾ വർധിക്കുന്നതിന് ലോകാരോ​ഗ്യ സംഘടന കാരണമായി പറയുന്നത്.

കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് ആ​ഗോള തലത്തിൽ പുതിയെ കൊവിഡ് കേസുകളിൽ എട്ട് ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. മാർച്ച് ഏഴ് മുതൽ പതിനൊന്ന് വരെ 1 കോടിയിലേറെ കൊവിഡ് കേസുകളും 43000 കൊവിഡ് മരണങ്ങളും ലോകത്ത് റിപ്പോർട്ട് ചെയ്തു. ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുൾപ്പെടുന്ന ദക്ഷിണ പസഫിസ് മേഖലകളിലാണ് കൂടുതലും രോ​ഗവ്യാപനം ഉണ്ടായിരിക്കുന്നത്. 25 ശതമാനം വർധനവാണ് ഈ മേഖലകളിൽ കൊവിഡ് വ്യാപനത്തിൽ ഉണ്ടായിരിക്കുന്നത്. ആഫ്രിക്കൻ മേഖലകളിൽ 12 ശതമാനവും യൂറോപ്പിൽ രണ്ട് ശതമാനവും.

LEAVE A REPLY

Please enter your comment!
Please enter your name here