ബസ് ചാർജ് വർധിപ്പിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: യൂത്ത് ലീഗ്

0
160

ഉപ്പള: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാനുള്ള സർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് എം.പി ഖാലിദ്, ജന: സെക്രട്ടറി ബി.എം മുസ്തഫ എന്നിവർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

മിനിമം ചാർജ് പത്ത് രൂപയായി ഉയർത്താനും വിദ്യാർത്ഥികളുടെ കൺസെഷൻ വർധിപ്പിക്കുവാനുള്ള നീക്കവും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതിന് തുല്യമാണ്.
വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിജനജീവിതം ദുസഹമായ ഈ സാഹചര്യത്തിൽ ബസ് ചാർജ് കൂടി വർധിപ്പിക്കുന്നത് സാധരണക്കാരോടുള്ള കടുത്ത വെല്ലുവിളിയാണ്.

കൊവിഡ് പ്രതിസന്ധി വരുത്തി വച്ച ആഘാതത്തിൽ നിന്നും ജന ജീവിതം സാധാരണ നിലയിലേക്ക് തിരിച്ച് വരുമ്പോൾ ജനങ്ങൾക്ക് ആശ്വാസം പകരേണ്ട സർക്കാറുകൾ ജനദ്രോഹ നടപടികൾ അടിച്ചേൽപ്പിക്കുന്നത് ഒട്ടും നീതികരികരിക്കാനാകില്ല. ഇത്തരം നീക്കത്തിൽ നിന്നും ഇടത് പക്ഷ സർക്കാർ എത്രയും വേഗം പിന്മാറണമെന്നും യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here