ബസിനുള്ളിൽ യാത്രക്കാർ നോക്കി നിൽക്കെ സ്‌കൂൾ യൂണിഫോമിൽ മദ്യം കഴിച്ച് വിദ്യാർത്ഥിനികൾ; വീഡിയോ വൈറൽ

0
486

ചെന്നൈ: ഓടിക്കൊണ്ടിരുന്ന സർക്കാർ ബസിനുള്ളിൽ സ്‌കൂൾ യൂണിഫോമിൽ വിദ്യാർത്ഥികൾ മദ്യകുപ്പി കൈമാറി കുടിക്കുന്ന വീഡിയോ വൈറലാവുകയാണ്. തമിഴ്നനാടിലെ ചെങ്കൽപ്പേട്ട് ജില്ലയിലാണ് സംഭവം.

ഒരു ബിയർ കുപ്പി സ്‌കൂൾ യൂണിഫോമിലുള്ള പെൺകുട്ടികളും ആൺകുട്ടികളും ചേർന്ന് കൈമാറി കൈമാറി കുടിക്കുന്ന ദൃശ്യങ്ങളാണ് വീ‌ഡിയോയിലുള്ളത്. ചെങ്കൽപ്പേട്ടിലെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഇവ‌ർ എന്നാണ് പ്രാഥമിക നിഗമനം. മാർച്ച് 22നാണ് സംഭവം നടന്നത്.

സ്‌കൂൾ കഴിഞ്ഞ ശേഷം തിരുക്കഴുകുന്ദ്രത്ത് നിന്ന് തച്ചൂരിലേക്ക് പോവുകയായിരുന്ന ബസിൽ കയറിയ വിദ്യാർത്ഥിനികളിലൊരാൾ ബാഗിൽ നിന്ന് ഒരു കുപ്പി ബിയർ എടുത്തു കുടിക്കുകയായിരുന്നു. ഇത് കണ്ട മറ്റ് വിദ്യാർത്ഥിനികളും കുപ്പി വാങ്ങി മാറി മാറി കുടിച്ചു. ഇത് ബസിലെ യാത്രക്കാർ ചോദ്യം ചെയ്തപ്പോൾ വിദ്യാർത്ഥിനികൾ ബഹളം വയ്ക്കുകയും ചെയ്തു.

സംഭവം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടുവെന്നും പൊലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചുവെന്നും ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ അധികൃതർ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് വിദ്യാർത്ഥിനികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here