പാചക വാതക വിലയിൽ വൻ വർധന, വാണിജ്യ സിലിണ്ടറിന് 106. 50 രൂപ കൂട്ടി

0
256

കൊച്ചി: രാജ്യത്ത് പാചക വാതക വിലയിൽ വൻ വർദ്ധന. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 106 രൂപ 50 പൈസ കൂട്ടി. കൊച്ചിയിൽ സിലിണ്ടറിന് പുതുക്കിയ വില 2009 രൂപയാണ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വിലയാണ് വർധിപ്പിച്ചത്. വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

യുക്രൈൻ യുദ്ധ സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നെങ്കിലും ഇന്ത്യയിൽ  വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് സാഹചര്യമായതിനാൽ എണ്ണക്കമ്പനികൾ വില ഉയർത്തിയിരുന്നില്ല. യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാണ് സ്വകാര്യ കമ്പനികൾ വില ഉയർത്താതിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിയാൻ കാത്തുനിൽക്കാതെ വാണിജ്യ സിലിണ്ടറുകളുടെ വില ഇന്ന് ഉയർത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here