ന്യൂഡല്‍ഹി: റോഡിലൂടെ പാഞ്ഞുവന്ന എസ് യുവി കാര്‍ നടപ്പാതയിലൂടെ നടന്നുപോകുകയായിരുന്ന വഴിയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. കാര്‍ കയറ്റിയിറക്കിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യാത്രക്കാരന്‍ ആശുപത്രിയില്‍ എത്തും മുന്‍പ് മരിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. നടപ്പാത ലക്ഷ്യമാക്കി റോഡ് മുറിച്ചു കടക്കുകയായിരുന്ന വഴിയാത്രക്കാരനെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. റോഡിലൂടെ അതിവേഗത്തില്‍ പാഞ്ഞുവന്ന കാര്‍ നടപ്പാതയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വഴിയാത്രക്കാരനെ ലക്ഷ്യമാക്കിയാണ് നടപ്പാതയിലേക്ക് വാഹനം ഓടിച്ചതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാം. നടപ്പാതയിലൂടെ നടന്നുപോകാന്‍ ശ്രമിക്കുന്ന 39കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം ദേഹത്തുകൂടി വാഹനം കയറ്റിയിറക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷവും കാര്‍ നിര്‍ത്താതെ ഓടിച്ചുപോയതായും ഡ്രൈവറിന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറയുന്നു.
Hit and Run or Intentional: Incident of this morning near Janpath, central Delhi in which one person by name Girdhari, 39 yrs sustained injuries in the accident. He was taken to RML hospital where the doctor declared him brought dead. Investigation is on to pic.twitter.com/EPxwQIkUA4
— DILIPKUMAR 🇮🇳 (@DILIPKUMAR9990) March 30, 2022