‘ജോ വാദാ കിയാ വോ നിഭാന പടേഗ’; ആറ് വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡ‍ിയയിൽ തരംഗം തീർത്ത് വിരാട് കോലിയുടെ വീഡിയോ

0
263

ബാറ്റിംഗ് മികവ് കൊണ്ട് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിരാട് കോലി (Virat Kohli). കളിക്കളത്തിൽ ആരാധകരുടെ കയ്യടി നേടുന്ന ഒട്ടേറെ പ്രകടനങ്ങൾ ഇന്ത്യൻ മുൻ നായകനിൽ നിന്നുണ്ടായിട്ടുണ്ട്. എന്നാൽ പാട്ടു പാടി ആരാധകരുടെ കയ്യടി നേടുന്ന കോലിയെ കണ്ടവർ അധികമുണ്ടാകില്ല. ബംഗ്ലാദേശ് ഗായിക ഫഹ്‍മിദ നബിക്കൊപ്പം വേദിയിൽ തകർത്തുപാടുന്ന കോലിയുടെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ തരംഗം തീർക്കുന്നത്. 2016 ൽ ബംഗ്ലാദേശിൽ നടന്ന ഏഷ്യാകപ്പിനിടെയായിരുന്നു കോലി ഗായകനായി അവതരിച്ചത്.

1963-ൽ പുറത്തിറങ്ങിയ താജ് മഹൽ എന്ന ചിത്രത്തിലെ ‘ജോ വാദാ കിയാ വോ നിഭാന പടേഗ’ എന്ന ഗാനമാണ് ബംഗ്ലാദേശ് ഗായികയ്ക്കൊപ്പം കോലി ആലപിച്ചത്. മ്യൂസിക് ലേബൽ സരേഗമയാണ് വീഡ‍ിയോ ഇപ്പോൾ വീണ്ടും പങ്കുവച്ചത്. മാർച്ച് 19 ന് പങ്കുവച്ച കോലി പാടുന്ന വീഡിയോ ലക്ഷക്കണക്കിന് പേരാണ് ഇതിനകം കണ്ടുകഴിഞ്ഞത്. ലൈക്കുകളും കമന്‍റുകളുമായി ആരാധകർ കളം നിറഞ്ഞതോടെ വീഡിയോ വൈറലാകുകയായിരുന്നു. കോലി പണ്ട് പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിനടിയിലും ആരാധകർ കമന്‍റുമായി എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here