ചാ‍ർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചു, അച്ഛനും മകൾക്കും ദാരുണാന്ത്യം

0
312

ചെന്നൈ: തമിഴ്‌നാട്ടിലെ  വെല്ലൂരിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. വെല്ലൂരിന് സമീപത്തെ അല്ലാപുരം സിവികെരിയയിൽ താമസിക്കുന്ന ദുരൈ വെർമ (49), മകൾ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്. അടുത്തിടെയാണ് വെർമ്മ ഇലക്ട്രിക് ബൈക്ക് വാങ്ങിയത്. വെള്ളിയാഴ്‌ച രാത്രി ചാർജിനായി വീട്ടിനുള്ളിൽ കൊണ്ടുവന്നു. ചാർജ് ചെയ്യുന്നതിനിടെ ബൈക്ക് പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തമാണ് മരണത്തിന് കാരണമായത്.

തീയിൽ നിന്ന് രക്ഷപ്പെടാൻ വർമ്മയും മകളും ശുചിമുറിയിലേക്ക് ഓടിക്കയറി. എന്നാൽ, തീയിൽ നിന്നുള്ള പുക ഇരുവരെയും ശ്വാസം മുട്ടിച്ച് കൊന്നു. തീ പടരുന്നത് കണ്ട സമീപവാസികൾ രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു. തീ നിയന്ത്രണവിധേയമാക്കുകയും രക്ഷാപ്രവർത്തകർ വീട്ടിലേക്ക് പ്രവേശിക്കുകയും ചെയ്തപ്പോഴേക്കും വെർമയും മകളും മരിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here