ക്രൂഡ് ഓയിൽ വില വർധനവ് ഇന്ത്യയിൽ ഉടൻ പ്രതിഫലിക്കും; ഇന്ധന വില 12 രൂപ ഉയർത്തണമെന്ന് പെട്രോളിയം കമ്പനികൾ; സാധാരണക്കാർക്ക് ആശങ്ക

0
256

ന്യൂഡൽഹി: രാജ്യത്തെ തെരഞ്ഞെടുപ്പുകൾ അവസാനിച്ച സാഹചര്യത്തിൽ ഇന്ധനവിലയിൽ വൻകുതിപ്പിന് കളമൊരുങ്ങുന്നു. പെട്രോളിയം കമ്പനികൾ വിലവർധനവെന്ന ആവശ്യവുമായി രംഗത്തെത്തി കഴിഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 130 ഡോളർ പിന്നിട്ട സാഹചര്യത്തിലാണ് ഇന്ധന വില വർധിപ്പിക്കുന്നത്. രൂപയുടെ മൂല്യത്തകർച്ചയും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. യുക്രൈൻ-റഷ്യ യുദ്ധത്തിന്റെ സാഹചര്യത്തിൽ രാജ്യത്തെ പണപ്പെരുപ്പവും അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിനും കാരണമാകും.

ക്രൂഡോയിലിന് ഉണ്ടായ വർധനവ് ഇന്ത്യയിലെ പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിലും വൈകാതെ പ്രതിഫലിക്കും. മാർച്ച് 16നകം 12 രൂപ പെട്രോളിയം ഉൽപന്നങ്ങൾക്ക് വർധിപ്പിക്കണമെന്ന് പമ്പ് ഉടമകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഫിസ്‌ക്കൽ കമ്മി കുറയ്ക്കുന്ന നിലപാട് സ്വീകരിക്കുമെന്ന് ബജറ്റിന് പിന്നാലെ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടേണ്ടി വരും.

15 മുതൽ 22 രൂപ വരെയാണ് ഒരു ലിറ്റർ പെട്രോളിനും ഡീസലിനും പ്രതീക്ഷിക്കുന്ന വില വർധന. പാചക വാതക സബ്‌സിഡി പുനഃസ്ഥാപിക്കണമെന്നുള്ള ആവശ്യവും ഇതോടെ സർക്കാർ തള്ളിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here