കോടിയേരിക്ക് മൂന്നാമൂഴം; സി.പി.എം സംസ്ഥാന സെക്രട്ടറിയായി തുടരും

0
186

കോടിയേരി ബാലകൃഷ്ണന് ഇത് മൂന്നാമൂഴം. സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും. സെക്രട്ടേറിയറ്റിലേക്ക് ചല പുതുമുഖങ്ങള്‍ക്കും സാധ്യതയുണ്ട്. പി എ മുഹമ്മദ് റിയാസ്, എ എന്‍ ഷംസീര്‍ എന്നിവര്‍ പരിഗണനയിലുണ്ട്.

സജി ചെറിയാന്‍ വി എന്‍ വാസവന്‍ എന്നിവരും സെക്രട്ടേറിയറ്റില്‍ വന്നേക്കും. എം. വിജയകുമാര്‍, കടകം പളളി സുരേന്ദ്രന്‍, സികെ രാജേന്ദ്രനും പരിഗണനയില്‍ ഉണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല.

ഇപ്പോഴത്തെ എറണാകുളം ജില്ലാ സെക്രട്ടറിയായ സി.എന്‍ മോഹനന്‍ സെക്രട്ടേറിയറ്റില്‍ എത്തിയാല്‍ സ്വരാജ് എറണാകുളം ജില്ലാ സെക്രട്ടറി ആയേക്കും. നാളെയാണ് വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. നാളെ ഉച്ചയോടുകൂടി ഇതു സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന സമിതി അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here