തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കുറയുന്നുവോ? താരതമ്യേന കുറവാണ് എന്നാണുത്തരം. എന്നാല്‍ കുറയുന്നത് പരിശോധനമാത്രം. പരിശോധന കുറയുന്നതുകൊണ്ട് മാത്രം കൊവിഡും കുറയുന്നു എന്നതാണ് വാസ്തവം.
രോഗലക്ഷണങ്ങള്‍ കണ്ടാലും കൂടുതല്‍പേരും സ്വയം ചികിത്സയാണ് നടത്തുന്നത്. ആശുപത്രികളിലേക്ക് ഓടുന്നത് ഗുരുതരസ്ഥിതിയിലുള്ളവര്‍ മാത്രമാണ്. കൊവിഡ് ഒരു ഗുരുതരരോഗമായിരുന്നുവെന്ന മനോഗതിയില്‍ നിന്ന് നിസാരരോഗത്തിന്റെ പട്ടികയില്‍ കൊവിഡിനെ ഉള്‍പ്പെടുത്തിയിരിക്കുന്നു. 80 പേരെ മാത്രമാണ് ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 64 പേരെ മാത്രമാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഓരോദിവസത്തെയും പരിശോധനാ സാമ്പിള്‍ ഗണ്യമായി കുറയുന്നു. ദിനംപ്രതി പതിനായിരത്തിനുമുകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്ന സമയത്ത് പ്രതിദിന പരിശോധന ഒരുലക്ഷത്തിനടുത്തായിരുന്നു. ഇരുപതിനായിരവും അതിനുമുകളിലേക്കും കണക്ക് കടന്നപ്പോഴും പരിശോധന ഗണ്യമായി കൂടിയിരുന്നു.
ഇന്ന് 24,313 സാമ്പിളുകളാണ് പരിശോധിച്ചത്. 702 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 15,561 സാമ്പിളുകളായിരുന്നു പരിശോധിച്ചത്. 495 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ഇങ്ങനെ പരിശോധന കുറയുന്നതിനനുസരിച്ച് രോഗികളുടെ എണ്ണവും കുറയുന്നു. വിവിധ ജില്ലകളിലായി 17,541 പേരാണ് ഇന്ന് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 16,944 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 597 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.