കളിക്കുന്നതിനിടെ ഗേറ്റ് ഇളകി തലയില്‍ വീണു; നാലു വയസ്സുകാരന് ദാരുണാന്ത്യം

0
390

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ വീടിന്റെ ഗേറ്റ് വീണ് നാലു വയസ്സുകാരന്‍ മരിച്ചു. ഗേറ്റില്‍ കയറി കളിക്കുന്നതിനിടെയായിരുന്നു അപകടം. ഈരാറ്റുപേട്ട കോമക്കാടത്ത് ജവാദിന്‍റെ മകന്‍ അഹ്സന്‍ അലിയാണ് മരിച്ചത്. പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകനാണ്.

ദുബായില്‍ നിന്ന് കഴിഞ്ഞദിവസമാണ് കുട്ടിയും കുടുംബവും നാട്ടിലെത്തിയത്. വീടിന് മുന്നിലെ ഗേറ്റില്‍ കയറി കളിക്കുന്നതിനിടെ ഗേറ്റ് ഇളകി കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജവാദ് ആണ് പിതാവ്.

LEAVE A REPLY

Please enter your comment!
Please enter your name here