ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ലക്ഷ്യം, അഞ്ച് ലക്ഷം വരെ തൊഴിലവസരം: മുഖ്യമന്ത്രി

0
343

തിരുവനന്തപുരം: കേരളത്തിൻറെ വ്യാവസായിക മുന്നേറ്റം സാധ്യമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംരഭക വർഷം, പ്രഖ്യാപനവും ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻറെ സംരഭം എന്റെ നാടിൻറെ അഭിമാനം എന്ന പേരിലാണ് പദ്ധതി.

ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരഭങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംരഭകരാകാൻ താത്പര്യമുള്ളവർക്ക് ബോധവൽകരണം നൽകും. അഭ്യസ്ഥ വിദ്യർക്ക് നാട്ടിൽ തന്നെ തൊഴിൽ നൽകുകയാണ് ലക്ഷ്യം. വ്യവസായ മേഖലയിൽ മാത്രം പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം വ്യവസായ ശാലകളിലെ പരിശോധന ആർക്കും ബുദ്ധിമുട്ടില്ലാതെ നടത്തുമെന്നും വമ്പൻ പദ്ധതി വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മേഖലയിൽ ഒരു കൊല്ലം കൊണ്ട് 6350 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ഉണ്ടായെന്നും അദ്ദേഹം വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here