ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ ഉടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. മന്ത്രിസഭാ രൂപീകരണം കഴിഞ്ഞയുടന്‍ ഒരു വിദഗ്ധ സമിതിയെ ഇതിനായി നിയമിക്കുമെന്നും ധാമി പറഞ്ഞു.
ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ ഉടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. മന്ത്രിസഭാ രൂപീകരണം കഴിഞ്ഞയുടന്‍ ഒരു വിദഗ്ധ സമിതിയെ ഇതിനായി നിയമിക്കുമെന്നും ധാമി പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും എന്നത് ഉത്തരാഖണ്ഡില്‍ ബി.ജെ.പി.യുടെ പ്രകടനപത്രികയിലും ഉണ്ടായിരുന്നു. ഉത്തരാഖണ്ഡിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി ബുധനാഴ്ച ഉച്ചയ്ക്ക് 2.30-നാണ് ധാമി ചുമതലയേല്‍ക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുടെ മറ്റ് ദേശീയ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.
സ്വന്തം മണ്ഡലത്തില്‍ തോറ്റെങ്കിലും എം.എല്‍.എ.മാര്‍ക്കിടയില്‍ ധാമിയ്ക്കുള്ള പൊതു സ്വീകാര്യത പരിഗണിച്ചാണ് രണ്ടാമതും അവസരം നല്‍കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.