ഇന്ത്യന്‍ ആര്‍മിയില്‍ ചേരണമെന്ന ആഗ്രഹം നടന്നില്ല; യുക്രൈന്‍ സേനയില്‍ ചേര്‍ന്ന് തമിഴ്‌നാട് വിദ്യാര്‍ത്ഥി, റഷ്യയ്ക്ക് എതിരെ പോരാട്ടം

0
274

ഷ്യയ്‌ക്കെതിരെ പോരാടാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രൈന്‍ സേനയില്‍ ചേര്‍ന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശിയായ സൈനികേഷ് രവിചന്ദ്രന്‍ (21)ആണ് യുക്രൈന്റെ പാരാമിലിറ്ററി ഫോഴ്‌സില്‍ ചേര്‍ന്നത്.

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ, സൈനികേഷിന്റെ തമിഴ്‌നാട്ടിലെ വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തി. സൈനികേഷ് ഇന്ത്യന്‍ ആര്‍മിയില്‍ ചേരാനായി അപേക്ഷിച്ചിരുന്നതായും എന്നാല്‍ പ്രവേശനം ലഭിച്ചില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

2018ലാണ് സൈനികേഷ് യുക്രൈനിലെ ഹാര്‍കീവ് നാഷണല്‍ എയ്‌റോസ്‌പേസ് യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിന് എത്തിയത്. 2022 ജൂലൈയില്‍ കോഴ്‌സ് തീരാനിരിക്കെയാണ് റഷ്യന്‍ അധിനിവേശം ഉണ്ടായത്.

യുദ്ധം ആരംഭിച്ചതോടെ, സൈനികേഷുമായി ബന്ധപ്പെടാന്‍ ബന്ധുക്കള്‍ക്ക് സാധിച്ചില്ല. എംബസി വഴി നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. താന്‍ യുക്രൈന്‍ പാരാമിലിറ്ററി ഫോഴ്‌സില്‍ ചേര്‍ന്നതായി സൈനികേഷ് അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here