ഇന്ത്യക്കാർ എത്രയും വേഗം ഖാർകീവ് വിടണമെന്ന് എംബസിയുടെ മുന്നറിയിപ്പ്

0
224

കിയവ്: റഷ്യൻ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷ കണക്കിലെടുത്ത് എത്രയും വേഗം ഖാർകീവ് നഗരം വിടണമെന്ന് ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി എംബസി. യുക്രെയ്ൻ സമയം വൈകീട്ട് ആറ് മണിക്ക് മുമ്പായി നിർദേശിച്ച സ്ഥലങ്ങളിൽ ഏതുവിധേനയും എത്തിച്ചേരണമെന്ന് അറിയിപ്പ് നൽകി.

യുക്രെയ്നിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാർകീവിൽ റഷ്യൻ സൈന്യം കനത്ത ആക്രമണമാണ് നടത്തുന്നത്. യുക്രെയ്ൻ സേന ചെറുത്തുനിന്നതോടെ യുദ്ധകലുഷിതമാണ് നഗരം. കഴിഞ്ഞ ദിവസം ഇന്ത്യൻ വിദ്യാർഥി ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത് ഖാർകീവിലാണ്. ഖാർകീവിൽ വ്യോമാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടതായും 100ലേറെ പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here