സ്വർണ വിലയിൽ തുടർച്ചയായ വർധന; ഇന്നും വില കുതിച്ചുയർന്ന് പുതിയ ഉയരത്തിൽ

0
172

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് ഒരു ഗ്രാമിന് വില 25 രൂപ ഉയർന്നു. ഒരുപവൻറെ വിലയിൽ 200 രൂപയുടെ വർധനവുണ്ടായി.

22 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4580 രൂപയാണ് ഇന്നത്തെ വില. 4555 രൂപയായിരുന്നു ഇന്നലെ ഇതേ വിഭാഗത്തിലെ സ്വർണ്ണവില. ഇതോടെ ഒരു പവൻ സ്വർണ്ണവിലയും വർധിച്ചു. 36440 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന് വില. ഇന്ന് 36640 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണനം. 18 കാരറ്റ് വിഭാഗത്തിലും സ്വർണ്ണത്തിന്റെ വില വർദ്ധിച്ചു. ഗ്രാമിന് 20 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ ഗ്രാമിന് 3765 രൂപയായിരുന്നത് ഇന്ന് ഗ്രാമിന് 3785 രൂപയായാണ് വർദ്ധിച്ചത്. ഇതോടെ 18 ക്യാരറ്റ് സ്വർണത്തിന് ഒരു പവന് വില 36280 രൂപയായി.

വെള്ളി ഗ്രാമിന് 68 രൂപയാണ് ഇന്നത്തെ വില. ഇന്നലെയും വെള്ളിക്ക് ഇതേ വിലയായിരുന്നു. ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഇന്ന് 100 രൂപയാണ് ഹോൾമാർക്ക് വെള്ളിയുടെ വില.

കേരളത്തിൽ വിവിധ ജ്വല്ലറികൾ വ്യത്യസ്ത നിരക്കിലാണ് സ്വർണ്ണം വിൽക്കുന്നത് എന്നതിനാൽ, റീട്ടെയിൽ വിലയിൽ മാറ്റം ഉണ്ടായേക്കാം. ആഭരണ ശാലകൾ ഹോൾമാർക്ക് ചെയ്ത സ്വർണ്ണം മാത്രമേ വിൽക്കാൻ പാടുള്ളൂ എന്ന് നിയമമുണ്ട്. ഉപഭോക്താക്കൾ ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കുക. സ്വർണ്ണം വാങ്ങിയാൽ ബില്ല് വാങ്ങിക്കാൻ മറക്കരുത്.

LEAVE A REPLY

Please enter your comment!
Please enter your name here