തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ വാദം തള്ളി സ്വപ്ന സുരേഷ് രംഗത്തെത്തിയതോടെ വീണ്ടും സി.പി.എം പ്രതിരോധത്തിലേക്ക്. സ്പീക്കര്‍ നിഷേധിച്ച കാര്യങ്ങളെല്ലാം സത്യമാണെന്ന് സ്വപ്‌ന തുറന്നുപറഞ്ഞതോടെ പി. ശ്രീരാമകൃഷ്ണനും മിണ്ടാട്ടമില്ലാതായി. ഇനി അദ്ദേഹത്തിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് കേരളം.
ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നു.
സ്വകാര്യ ഫ്‌ളാറ്റിലും ഔദ്യോഗിക വസതിയിലും പോയിട്ടുണ്ടെന്നുമാണ് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി.എം.ശിവശങ്കറിന്റെ പുസ്തകം പുറത്തുവരുന്ന സാഹചര്യത്തിലാണ് സ്വപ്‌ന സുരേഷ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
എല്ലാ ആരോപണവും ശിവശങ്കറിനെതിരേയാണെങ്കിലും അതിനിടയിലാണ് സ്പീക്കറെയും സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ കുരുക്കിയത്.
അതേ സമയം മുഖ്യമന്ത്രിയെയും കെ.ടി ജലീലിനെയും അവര്‍ കുറ്റമുക്തരാക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ
പരിചയങ്ങള്‍ ഗുണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുന്നതോടെ മുഖ്യമന്ത്രിയുടെ ഓഫിസും സംശയനിഴലിലാകുകയാണ്.
സ്പീക്കറെ ഉദ്ഘാടനത്തിന് താന്‍ ക്ഷണിച്ചിട്ടില്ല. സരിത്തും സന്ദീപും ആണ് ശ്രീരാമകൃഷ്ണനെ ക്ഷണിക്കാന്‍ പോയത്. മുഖ്യമന്ത്രിയുടെ കുടുംബവുമായും കെ.ടി ജലീലുമായും ഔഗ്യോഗിക ബന്ധം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.എം രവീന്ദ്രനെ പരിചയമുണ്ടെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ചാനലുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.