ലാന്‍ഡിങ്ങില്‍ ഇളകിയാടി വിമാനം; വാലറ്റം നിലത്തു തട്ടുംമുൻപ് പറക്കല്‍– വിഡിയോ

0
287

ലണ്ടന്‍ ∙ ശക്തമായ കാറ്റിൽ ഹീത്രൂ വിമാനത്തില്‍ ലാന്‍ഡിങ് നടത്താനാകാതെ ബ്രിട്ടിഷ് എയര്‍വെയ്‌സ് വിമാനം. തിങ്കളാഴ്ച രാവിലെ അബര്‍ദീനില്‍നിന്ന് എത്തിയ വിമാനമാണ് ശക്തമായ കാറ്റിനെ തുടര്‍ന്ന് ലാന്‍ഡിങ് ഒഴിവാക്കിയത്. വിമാനത്തിന്റെ ടയറുകള്‍ നിലംതൊട്ടതിനു പിന്നാലെ കാറ്റില്‍ വിമാനം പൂര്‍ണമായി ഇളകിയാടുകയായിരുന്നു.

വലതു ടയറാണ് ആദ്യം നിലം തൊട്ടത്. ഒന്നുകൂടി പൊങ്ങിയ ശേഷം ഇടതുഭാഗത്തേക്കു വിമാനം ചരിഞ്ഞു. പിന്‍ഭാഗം നിലത്തു തട്ടുന്നതിനു തൊട്ടുമുൻപു പൈലറ്റ് വീണ്ടും വിമാനം പറത്തുകയായിരുന്നു. ഇതോടെ വന്‍ദുരന്തം ഒഴിവായി.

 

LEAVE A REPLY

Please enter your comment!
Please enter your name here