മലപ്പുറം: വ്യത്യസ്തമായ കഥാ പ്രമേയവുമായി രഞ്ജിത്ത് മേനോന്‍ സംവിധാനം ചെയ്യുന്ന നക്ഷത്രങ്ങള്‍ സാക്ഷി എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു. പൊന്നാനി റൗബ റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം ഇബ്രാഹിം കുട്ടി ,രാഷ്ട്രീയ നേതാക്കളായ സി.ഹരിദാസ, ടി.എം സിദ്ധിഖ് എന്നിവരാണ് പൂജയും സ്വിച്ച് ഓണും നിര്‍വ്വഹിച്ചത്. അമിതാഭ് സദാനന്ദന്‍ ആണ് ചിത്രത്തിന്റെ കഥയും, തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. സന്തോഷ് ചോഴിയാട്ടയില്‍, ഷജീര്‍ നാലകത്തും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീത സംവിധാനം ഷമേജ് ശ്രീധര്‍, അസോസിയേറ്റ് ഡയറക്ടര്‍ വിനയ ചന്ദ്രൻ ,അസിസ്റ്റന്റ് ഡയറക്ടര്‍ രാഹുല്‍ രാമചന്ദ്രന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രമേശ് പള്ളത്തൂര്‍ എന്നിവരാണ്.
ഇബ്രാഹിംകുട്ടി, ഉഷ, ആദിത്യന്‍, അവന്തിക സന്തോഷ്, അര്‍ജുന്‍ രഞ്ജിത്ത് തുടങ്ങിയ വലിയൊരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.
മാര്‍ച്ച് മാസത്തില്‍ ചിത്രീകരണം ആരംഭിക്കുന്ന നക്ഷത്രങ്ങള്‍ സാക്ഷി പാലക്കാട് , മലപ്പുറം ജില്ലകളുടെ വശ്യമനോഹാരിതയിലാണ് ചിത്രീകരിക്കുന്നത്. ഈ വര്‍ഷം വിഷു റിലീസായി ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും.
ഈ ചിത്രം പ്രേക്ഷകരെ പിടിച്ച് നിര്‍ത്തുന്ന എല്ലാ വിധ സസ്‌പെന്‍സുകളോടെയുമ്ാണ് എത്തുന്നത്.
കഥാപരമായും സാങ്കേതികമായും ഒട്ടേറെ സവിശേഷതകളുള്ള ചിത്രമായിരിക്കും നക്ഷത്രങ്ങള്‍ സാക്ഷി. വ്യത്യസ്ത കഥാതന്തുവൂമായി എത്തുന്ന ചിത്രം മലയാളി പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള പാക്കേജുമായാണെത്തുന്നത് എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ലോക്ക്ഡൗണിലെ നിയന്ത്രണങ്ങള്‍ ലോകത്താകമാനമുള്ള സിനിമയുടെ നിലനില്‍പ്പിനു തന്നെ വെല്ലുവിളിയായി മാറിയ അവസരത്തിലാണ് രഞ്ജിത്ത് മേനോനും കൂട്ടുകാര്‍ക്കും ഇത്തരത്തില്‍ വ്യത്യതമായൊരു ചിത്രത്തിന്റെ ആശയമുദിച്ചത്. പൊന്നാനി ബി ഇ എം യു പി സ്കൂൾ 92 ബാച്ചിലെ ക്ലാസ്‌മേറ്റ്‌സിന്റെ തലയില്‍ ഉധിച്ച ഒരു ത്രെഡാണ് നക്ഷത്രങ്ങള്‍ സാക്ഷി എന്ന ചിത്രത്തില്‍ എത്തി നില്‍ക്കുന്നത്. ചി്ത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എല്ലാം തന്നെ സഹപാഠികളായതിനാല്‍ അവരുടെ കൂ്ട്ടായ്മയുടെ ഒരുമ നമുക്ക് ചിത്രത്തിലും പ്രതീക്ഷിക്കാം. ഏപ്രിലില്‍ വിഷു റിലീസായി ചിത്രം എത്തും. നമുക്ക് കാത്തിരുന്ന് കാണാം…