യുഎഇക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം; 3 ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയം

0
257

അബുദാബി: യുഎഇക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജനവാസമില്ലാത്ത പ്രദേശത്ത് അവശിഷ്ടങ്ങൾ പതിച്ചതിനാൽ ആളപായമില്ല. ഒരു മാസത്തിനിടെ ഹൂതികളുടെ നാലാമത്തെ ആക്രമണ ശ്രമമാണിത്. മേഖലയില്‍ സമാധാനം തിരിച്ച് പിടാക്കാനുള്ള  ശ്രമങ്ങള്‍ ഹൂതി വിമതര്‍ തള്ളിക്കളയുമ്പോള്‍ 2014 ൽ ആരംഭിച്ച യമൻ ആഭ്യന്തരയുദ്ധം പുതിയ മേഖലയിലേക്ക് പടർന്ന് കയറുന്നതായാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍.

ജനുവരി 24 ന്  രാവിലെ അബുദാബിക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണം പരാജയപ്പെടുത്തിയതിന് പിന്നാലെ യെമനിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രം യുഎഇ തകര്‍ത്തിരുന്നു. മിസൈല്‍ ആക്രമണം നടത്താനായി യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ ഉപയോഗിച്ചിരുന്ന അല്‍ ജൌഫിലെ കേന്ദ്രമാണ് യുഎഇ സേന തകര്‍ത്തത്. ആക്രമണം നടത്തിയ വിവരം യുഎഇ പ്രതിരോധ സേന സാമൂഹിക മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ആക്രമണത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്‍തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here