മുസ്ലിം ലീഗ് നേതാവും മുൻ എം എൽ എയുമായ എ.യൂനുസ് കുഞ്ഞ് അന്തരിച്ചു

0
336

കൊല്ലം: മുസ്ലിം ലീഗ് നേതാവും മുൻ എം എൽ എയുമായ എ.യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു .തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു  അന്ത്യം. കൊവിഡ് ബാധിതനായിരുന്ന യൂനുസ് കുഞ്ഞിന് രോഗം ഭേദമായതിനു പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്.

കൊല്ലം സ്വദേശിയായ യൂനുസ് കുഞ്ഞ് 1991ൽ മലപ്പുറത്ത് നിന്നാണ്  നിയമസഭാ അംഗം ആയത്. കശുവണ്ടി വ്യവസായിയായിരുന്ന യൂനുസ് കുഞ്ഞ് പിന്നീട് വിദ്യാഭ്യാസ മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. പ്രഫഷണൽ കോളജുകളടക്കം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ്. മൃതദേഹം രാവിലെ 10 മണി മുതൽ പള്ളിമുക്ക് യൂനുസ് കോളേജിൽ പൊതുദർശനത്തിനു വയ്ക്കും. വൈകിട്ട് 4ന് കൊല്ലൂർവിള ജുമാ മസ്ജിദിൽ ആണ് കബറടക്കം നിശ്ചയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here