മംഗൽപാടി: എയിംസ് സമരത്തിന്റെ ഐക്യദാർഢ്യദിനചാരണത്തിന്റെ ഭാഗമായി മംഗൽപാടി ജനകീയ വേദിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചു. ഉപ്പള, കൈകമ്പ, ബന്തിയോട് എന്നിവിടങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് പരിപാടി നടന്നത്. എയിംസിന് വേണ്ടി കാസർഗോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന നിരാഹാരസമരതൊടാനുബന്ധിച്ചാണ് ഐക്യ ദിനാചരണം നടത്തിയത്.
ഉപ്പളയിൽ നടന്ന പരിപാടിയിൽ അഷാഫ് മൂസ നേതൃത്വം നൽകി. അബു തമാം ഉദ്ഘടാനം ചെയ്തു. മെഹ്മൂദ് കൈകമ്പ, റൈഷാദ് ഉപ്പള, ഹമീദ് അഭയാസ്, എന്നിവർ പ്രസംഗിച്ചു.
കൈകമ്പയിൽ നടന്ന പരിപാടിക്ക് മെഹ്മൂദ് കൈകമ്പ നേതൃത്വം നൽകി. മുഹമ്മദ് സീകന്റാടി ഉദ്ഘടാനം ചെയ്തു. നാസിർ കരൂർ, എം പി ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.
ബന്തിയോട് സിദ്ദിഖ് കൈകമ്പ നേതൃത്വം നൽകി. സത്യൻ സി ഉപ്പള ഉദ്ഘടാനം ചെയ്തു. മുബാറക് കടമ്പാർ, ബിലാൽ, അബ്ദുല്ല അത്തർ, സൈനുദ്ദീൻ അടക്ക എന്നിവർ പ്രസംഗിച്ചു.
വിവിധ ഇടങ്ങളിലെ ചടങ്ങിൽ അഷ്‌റഫ്, വിജയൻ ശൃംഗാർ, പ്രകാശ് ശൃംഗാർ, അസീസ് ഉപ്പള, ശംസുദ്ധീൻ തങ്ങൾ, മുനീർ, ഫാറൂഖ്, നാസർ, അസീസ്, ഇസ്മായിൽ, അൻവർ, കാദർ ഹാജിമല്ലങ്, അഷ്‌റഫ്, ശിഹാബ് ഗുർമ, മുബാറക് ഹോസംഗഡി, മെഹ്മൂദ് മേക്സിക്കോ, മെഹ്മൂദ് കൈകമ്പ, മെഹ്മൂദ് പെരിങ്കടി, ഹാരിഫ് അഡ്ക, കാസിം കെ. കെ, ഇഖ്ബാൽ ബന്തിയോട്, ഹക്കിം ബൈതില എന്നിവർ സംബന്ധിച്ചു.