ഹിജാബ് ഉപേക്ഷിക്കാൻ തയാറല്ലെന്ന് കർണാടകയിലെ മുസ്‌ലിം വിദ്യാർഥിനികൾ. “ഞങ്ങൾ ഏതായാലും ഹിജാബ് ഉപേക്ഷിക്കാൻ തയ്യാറല്ല” – ആർ.എൻ ഷെട്ടി കോളജിലെ ഒന്നാം വർഷ വിദ്യാർഥിനി ആയിഷ നൗറീൻ മക്തൂബ് മീഡിയയോട് പറഞ്ഞു. കർണാടകയിലെ നിരവധി കോളജുകളിൽ ക്ലാസ്സുകളിൽ പ്രവേശിക്കണമെങ്കിൽ ഹിജാബ് നീക്കം ചെയ്യണമെന്ന് നിർദേശം നൽകി വരികയാണ്.
“ഹിജാബ് എന്റെ അവകാശമാണ്. ഞങ്ങളുടെ അവകാശങ്ങൾക്കായി ഞങ്ങൾ പൊരുതും” – ആയിഷ പറഞ്ഞു.
“ഹിജാബ് ഞങ്ങളുടെ അവകാശമാണ്. അത് ഞങ്ങളിൽ നിന്നും എടുത്തുകളയാൻ ആർക്കും കഴിയില്ല. ടീച്ചർമാരോട് ചോദിച്ചപ്പോൾ അവർക്ക് ഹിജാബ് പ്രശ്‌നമില്ല. ഞങ്ങൾ സഹപാഠികളോട് ചോദിച്ചു, അവർക്കും ഹിജാബ് കൊണ്ട് പ്രശ്നമില്ല. പ്രശ്നം സർക്കാരിന് മാത്രമാണ്. ” – കർണാടകയിലെ ഒരുകൂട്ടം മുസ്‌ലിം വിദ്യാർഥിനികൾ പറഞ്ഞു.