ചായ കുടിച്ചപ്പോൾ ഗ്ലാസ് വിഴുങ്ങിയെന്ന് 55 കാരൻ; ശസ്ത്രക്രിയ നടത്തിയപ്പോൾ ഞെട്ടി ഡോക്ടർമാർ

0
321

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ 55 കാരന്റെ വയറ്റിൽ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് ചായ കുടിക്കാനുപയോഗിക്കുന്ന ഗ്ലാസ് ! ബിഹാറിലെ മുസഫർനഗറിലെ മധിപ്പൂരിലുള്ള ആശുപത്രിയിലാണ് സംഭവം. വയറു വേദന സഹിക്കാനാവാതെ ആശുപത്രിയിലെത്തിച്ച ഇയാളുടെ എക്‌സ്‌റേ എടുത്തപ്പോഴാണ് വയറ്റിൽ എന്തോ കുടുങ്ങിക്കിടക്കുന്നതായി ഡോക്ടർമാരുടെ ശ്രദ്ധയിൽ പെട്ടത്.

ഉടൻ ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. ശസ്ത്രക്രിയയിൽ ഇയാളുടെ വൻകുടലിൽ നിന്നാണ് ഡോക്ടർമാർ ചായകുടിക്കാനുപയോഗിക്കുന്ന ഒരു ഗ്ലാസ് കണ്ടെടുത്തത്. എന്നാൽ ഇത് ചായ കുടിച്ചപ്പോൾ വിഴുങ്ങിയതാണെന്ന 55 കാരന്‍റെ വാദം ഡോക്ടർമാർക്ക് ഇനിയും വിശ്വസിക്കാനായാട്ടില്ല.

മനുഷ്യന്റെ അന്നനാളം വളരെ ചെറുതാണെന്നും അതിനാൽ അതുവഴി ഗ്ലാസ് ആമാശയത്തിലേക്ക് ഒരിക്കലും കടക്കില്ലെന്നും ശസ്ത്രക്രിയക്ക് നേതൃത്വം കൊടുത്ത ഡോക്ടർ മഖ്ദൂലുൽ ഹഖ് പറഞ്ഞു. മലദ്വാരത്തിലൂടെയല്ലാതെ ഇത്രയും വലിയൊരു വസ്തു ആമാശത്തിലേക്ക് കടക്കാന്‍ സാധ്യതയില്ല. ഗ്ലാസ് ഇയാളുടെ വയറ്റിലെത്തിയത് എങ്ങനെയാണെന്നത് ഇപ്പോഴും നിഗൂഢമാണെന്നും ഹഖ് കൂട്ടിച്ചേർത്തു. ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here