കുഞ്ഞുമായി ഭിക്ഷാടനം; യുവതി മാസം സമ്പാദിക്കുന്നത് നാല്‍പ്പതിനായിരം രൂപയോളം, ഞെട്ടലോടെ സൈബര്‍ലോകം

0
278

മലേഷ്യ: ഭിക്ഷ യാചിച്ച് പ്രതിമാസം നാല്‍പ്പതിനായിരം രൂപയോളം സമ്പാദിക്കുന്ന യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. മലേഷ്യയിലെ സെറെംബനില്‍ തെരുവില്‍ കൈക്കുഞ്ഞുമായി ഭിക്ഷ യാചിക്കുന്ന യുവതിയാണ് പ്രതിമാസം 40,000 രൂപ വീതം സമ്പാദിക്കുന്നത്. യുവതിയുടെ ഫോട്ടോയും ബാങ്ക് പാസ് ബുക്കിന്റെ ചിത്രവും സഹിതമാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത പ്രചരിക്കുന്നത്.

കുഞ്ഞുമായി ഭിക്ഷ ചോദിക്കുന്ന യുവതിയാണ് ചിത്രങ്ങളിലുള്ളത്. ഫേസ്ബുക്കില്‍, Sepang Viral എന്ന പേരിലുള്ള ഒരു പേജാണ് സംഭവം പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
വഴിയരികില്‍ കുഞ്ഞുമായി ഇരുന്ന് യാചിക്കുന്ന സ്ത്രീയുടെ പക്കല്‍ ഒരു ഡയറി ഉണ്ട്. അതില്‍ തന്റെ ദൈനംദിന വരുമാനത്തിന്റെ കണക്ക് അവര്‍ സൂക്ഷിക്കുന്നു. യുവതിയും ബുക്ക് അക്കൗണ്ടും ഉള്‍പ്പെടുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുവതിയുടെ പക്കലുണ്ടായിരുന്ന അക്കൗണ്ട് ബുക്കില്‍ നിന്നാണ് വരുമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

ബുര്‍ഖ ധരിച്ച്, മടിയില്‍ ഒരു കുട്ടിയുമായി വഴിയരികില്‍ ഇരിക്കുകയാണ് യുവതി. ഈ സ്ത്രീയുടെ മാസവരുമാനം ഏകദേശം നാല്പതിനായിരം രൂപയാണെന്നും പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. അവരുടെ പക്കലുള്ള അക്കൗണ്ട് ബുക്കിലാണ് വിശദാംശമുള്ളത്.
2021, 2022 വര്‍ഷങ്ങളിലെ വരുമാനം ഇവിടെ രേഖപ്പെടുത്തിയിരുന്നു. ഈ നോട്ട്ബുക്കിന്റെ ചിത്രം വൈറലായതോടെ ആളുകള്‍ ഞെട്ടിയിരിക്കുകയാണ്.


ഈ പോസ്റ്റിന്റെ കമന്റില്‍, ഒരു വ്യക്തി ഇത് അവരുടെ ഒരു ദിവസത്തെ വരുമാനമാണോ അതോ ഇതുവരെയുള്ള മൊത്തം വരുമാനമാണോ എന്ന് ചോദിക്കുന്നു. അതേസമയം കണക്കിലെ പിഴവിന്റെ കാര്യവും പലരും സൂചിപ്പിച്ചു. എന്നിരുന്നാലും, വാര്‍ത്ത സ്ഥിരീകരിച്ചാല്‍, സ്ത്രീക്ക് ഒരു മാസം നാല്‍പതിനായിരത്തോളം രൂപ വരുമാനമുണ്ട്. അതായത്, മലേഷ്യയിലെ പല വന്‍കിട കമ്പനികളിലും ജോലി ചെയ്യുന്നവരേക്കാള്‍ ഭിക്ഷാടനം വഴി ഇവര്‍ സമ്പാദിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here