കത്തുന്ന വിമാനത്താവളം, റോഡില്‍ മരിച്ചുകിടക്കുന്നയാള്‍, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

0
398

യുക്രൈനെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. യുക്രൈനിലെ സൈനിക നടപടിക്ക് റഷ്യ ലോകത്തോട് കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡന്‍ അടക്കമുള്ളവര്‍ പറയുമ്പോഴും റഷ്യ യുക്രൈനില്‍ കനത്ത ആക്രമണം നടത്തുന്നു എന്നാണ് ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം പ്രത്യക്ഷപ്പെടുന്ന വീഡിയോകള്‍ സാക്ഷ്യപ്പെടുത്തുന്നത്. സിവിലിയന്‍മാര്‍ക്ക് നേര്‍ക്കുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങളും യുക്രൈന്‍ വിമാനത്താവളത്തില്‍നിന്നും കനത്ത പുക ഉയരുന്ന ദൃശ്യങ്ങളുമെല്ലാം ആളുകളും മാധ്യമസ്ഥാപനങ്ങളും പങ്കുവെയ്ക്കുന്നുണ്ട്.

ഈ ദൃശ്യങ്ങളെല്ലാം യുക്രൈനില്‍നിന്നുള്ളതാണോ എന്നും യഥാര്‍ത്ഥമാണോ എന്നും പരിശോധിക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. എങ്കിലും, ആയിരക്കണക്കിനാളുകളാണ് ഈ ദൃശ്യങ്ങളില്‍ പലതും പങ്കുവെയ്ക്കുന്നത്. റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ഉഴുതുമറിക്കുന്ന യുക്രൈനിന്റെ കാഴ്ചകളാണ് ഈ വീഡിയോകള്‍ പങ്കുവെയ്്ക്കുന്നത്.

കാണാം ആ ദൃശ്യങ്ങള്‍:

LEAVE A REPLY

Please enter your comment!
Please enter your name here