ഒരേസമയം രണ്ട് കാമുകിമാര്‍; ആത്മഹത്യക്ക് ശ്രമിച്ച കാമുകിയെ രക്ഷിക്കുന്നതിനിടെ കാമുകന്‍ മുങ്ങി മരിച്ചു

0
392

ബംഗളൂരു: ഒരേസമയം രണ്ട് യുവതികളേ പ്രണയിച്ച യുവാവ് മുങ്ങി മരിച്ചു. കാമുകന്‍ ചതിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. കടലില്‍ ചാടിയ കാമുകിയെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും തിരയില്‍പ്പെട്ട യുവാവിന്റെ തല പാറക്കെട്ടില്‍ ഇടിക്കുകയായിരുന്നു. രക്ഷപ്പെട്ട യുവതി  ചികിത്സയിലാണ്.

കര്‍ണാടകയിലെ സോമേശ്വര്‍ കടപ്പുറത്തുണ്ടായ അപകടത്തില്‍ മരിച്ചത് 28കാരനായ എളിയാര്‍പടവ് സ്വദേശി ലോയിഡ് ഡിസൂസയാണ്. ലോയിഡിന് രണ്ട് കാമുകിമാരുണ്ടെന്ന വിവരം രണ്ട് പെണ്‍കുട്ടികളും തിരിച്ചറിഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. രണ്ട് പേരെയും പ്രശ്‌നം സംസാരിച്ച് ഒത്തുതീര്‍പ്പാക്കാന്‍ ലോയിഡ് വിളിച്ചുവരുത്തി. ഇതേത്തുടര്‍ന്ന് തര്‍ക്കം രൂക്ഷമായി.

തന്നെയല്ലാതെ മറ്റൊരു യുവതിയെ ലോയിഡ് സ്‌നേഹിക്കുന്നുവെന്ന് അംഗീകരിക്കാന്‍ കഴിയാതിരുന്ന യുവതി ആത്മഹത്യ ചെയ്യാനായി കടലിലേക്ക് ചാടുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ലോയിഡ് മരിച്ചത്. അപകടം കണ്ടുനിന്ന നാട്ടുകാര്‍ യുവാവിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഉള്ളാല്‍ പോലീസ് കേസെടുത്തു. ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന യുവാവ് കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here