ഒമാന്‍റെ വിശ്വസ്ത ബ്രാൻഡ്: ബദർ അൽസമക്ക്​ അഞ്ചാം തവണയും പുരസ്കാരം

0
372

മ​സ്ക​ത്ത്​: സ്വ​കാ​ര്യ ആ​ശു​പ​ത്രി വി​ഭാ​ഗ​ത്തി​ൽ ഒ​മാ​ന്‍റെ ഏ​റ്റ​വും വി​ശ്വ​സ​നീ​യ​മാ​യ ബ്രാ​ൻ​ഡ്​ അ​വാ​ർ​ഡ്​ തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ​യും സ്വ​ന്ത​മാ​ക്കി ബ​ദ​ർ അ​ൽ​സ​മ. ഊ​ര്‍ജ, ധാ​തു​മ​ന്ത്രി ഡോ.​മു​ഹ​മ്മ​ദ് ബി​ന്‍ ഹ​മ​ദ് അ​ല്‍ റും​ഹി​യി​ൽ​നി​ന്ന്​ ബ​ദ​ർ അ​ൽ സ​മാ​യു​ടെ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ബ്​​ദു​ൽ ല​ത്തീ​ഫും ഡോ. ​പി.​എ. മു​ഹ​മ്മ​ദും ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

രാ​ജ്യ​ത്തെ മു​ന്‍നി​ര പ്ര​സി​ദ്ധീ​ക​ര​ണ സ്ഥാ​പ​ന​മാ​യ അ​പെ​ക്‌​സ് മീ​ഡി​യ​യാ​ണ് അ​വാ​ര്‍ഡ് ന​ല്‍കു​ന്ന​ത്. വോ​ട്ടി​ങ്ങി​ലൂ​ടെ​യാ​ണ് അ​വാ​ര്‍ഡ് ജേ​താ​ക്ക​ളെ തീ​രു​മാ​നി​ക്കു​ന്ന​ത്. രോ​ഗി​ക​ളു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും വി​ശ്വാ​സം നേ​ടി​യെ​ടു​ത്തു​ള്ള അ​വാ​ർ​ഡ്​​ സ​ന്തോ​ഷം ന​ൽ​കു​ന്ന കാ​ര്യ​മാ​ണെ​ന്ന്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ബ്​​ദു​ൽ ല​ത്തീ​ഫും ഡോ. ​പി.​എ. മു​ഹ​മ്മ​ദും പ​റ​ഞ്ഞു.

ബ​ദ​ർ അ​ൽ സ​മ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ൽ​സ് ഒ​മാ​നി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ​വ​ർ​ഷം 20ാം വ​ർ​ഷ​ത്തി​ലേ​ക്ക്​ ക​ട​ക്കു​ക​യാ​ണ്. വി​ശ്വാ​സ​വും ക​രു​ത​ലും എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ്​ ഇ​ക്കാ​ല​മ​ത്ര​യും പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന്​ അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ പ​റ​ഞ്ഞു. വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത​തും ഗു​ണ​മേ​ന്മ​യു​ള്ള ആ​രോ​ഗ്യ​പ​രി​പാ​ല​ന​വും ന​ൽ​കി​യ​താ​ണ്​ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് ഡോ. ​പി.​എ. മു​ഹ​മ്മ​ദും പ​റ​ഞ്ഞു. ​കൂ​ടു​ത​ൽ അ​ക്ര​ഡി​റ്റേ​ഷ​നു​ക​ളു​ള്ള ഏ​ക സ്വ​കാ​ര്യ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ്പാ​യി ബ​ദ​ർ അ​ൽ സ​മ​യെ മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here