കാസര്‍കോട്: ഉത്തര്‍പ്രദേശ് സ്വദേശിനിയായ എട്ടു വയസുകാരിയെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിയെ അഞ്ചുവര്‍ഷം കഠിന തടവിനും അരലക്ഷം രൂപ പിഴയക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം തടവ് അനുഭവിക്കണം. ഉപ്പളയ്ക്ക് സമീപത്തെ വാടക വീട്ടില്‍ താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഉത്തര്‍പ്രദേശ്, ഫത്തേപ്പൂര്‍ സിമോറയിലെ മദന്‍ ലാലി(26)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ വി ഉണ്ണികൃഷ്ണന് ശിക്ഷിച്ചത്. 2018 ജൂണ്‍ ആറിന് മുമ്പുള്ള പല ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ മഞ്ചേശ്വരം എസ് ഐ ആയിരുന്ന എം പി ഷാജിയാണ്. പ്രൊസിക്യൂഷന് വേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി.