ഇന്ത്യയില്‍ ഇന്ധനവില കുത്തനെ ഉയര്‍ന്നേക്കും; കരുതിയിരിക്കുക കൂടുക ഇത്രത്തോളം

0
290

റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതോടെ ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയരുമെന്ന് സൂചന. റഷ്യ യുദ്ധപ്രഖ്യാപനം നടത്തി സൈനിക നീക്കം ആരംഭിച്ചതോടെ ബാരല്‍ അസംസ്കൃത എണ്ണയുടെ വില 100 ഡോളര്‍ കടന്നു. ഉപയോഗിക്കുന്ന എണ്ണയുടെ എണ്‍പത്തഞ്ച് ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയില്‍ ഇത് വലിയ രീതിയില്‍ വിലക്കയറ്റത്തിന് കാരണമാക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രത്യേകിച്ച് അന്താരാഷ്ട്ര വിലയ്ക്ക് അനുസരിച്ച് വിപണി വില നിര്‍ണ്ണയിക്കുന്ന രീതിയാണ് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ക്ക്. എന്നാല്‍ ഇന്ത്യയില്‍ അടുത്തിടെ എണ്ണവില വര്‍ദ്ധിച്ചിട്ടില്ല. യുപിയിലെ അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് ഇതിന്‍റെ രാഷ്ട്രീയ കാരണമായി വിലയിരുത്തപ്പെടുന്നത്.

റഷ്യൻ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിനിൽക്കുകയാണ്. കഴിഞ്ഞ 8 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. 2014 ലാണ് ഇതിന് മുമ്പ് ക്രൂഡോയിൽ വില ഇത്രയേറെ ഉയർന്നത്. യൂറോപ്പിലേക്കുള്ള ഇന്ധനത്തിന്റെ മൂന്നിലൊന്നും റഷ്യയാണ് നൽകുന്നത്. അതിനാൽ തന്നെ യുദ്ധ  സാഹചര്യം ക്രൂഡ് ഓയിൽ വില ഇനിയും വർധിപ്പിച്ചേക്കുമെന്നാണ് വിവരം.

അതേ സമയം ഇന്ത്യയില്‍ സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികൾ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം, ഇപ്പോൾ 100 ദിവസത്തിലേറെയായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. 2017 ജൂണിൽ പ്രതിദിന വില പരിഷ്‌കരണം ആരംഭിച്ചതിന് ശേഷം ഇത്രയും ദിവസമായി പെട്രോൾ ഡീസൽ വില മാറ്റമില്ലാതെ തുടരുന്നത് ഇതാദ്യമായാണ്.

നവംബര്‍ നാലിന് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി ഡീസല്‍ ലീറ്ററിന് 10 രൂപയും പെട്രോളിന് അഞ്ചു രൂപയും കുറച്ചതിനു ശേഷം അസംസ്‌കൃത എണ്ണവിലയില്‍ 10 ഡോളറിന്റെ വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അസംസ്കൃത  എണ്ണവില ഒരു ഡോളർ ഉയരുമ്പോൾ ശരാശരി  70–80 പൈസയുടെ വർധനയാണ് എണ്ണയുടെ ചില്ലറവിൽപ്പന വിലയിൽ ഉണ്ടാകാറുള്ളത്. അതിനാല്‍ തന്നെ മാര്‍ച്ച് ഏഴിന് അവസാനഘട്ട പോളിംഗിന് ശേഷം മാര്‍ച്ച് ഏഴിനാണ് അവസാനഘട്ട പോളിങ്. തൊട്ടുപിന്നാലെ പെട്രോള്‍, ഡീസല്‍ വില ലീറ്ററിന് 7-8 രൂപ വരെ വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദില്ലിയില്‍ പെട്രോൾ ലിറ്ററിന് 95.41 രൂപയും ഡീസലിന് 86.67 രൂപയുമാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 109.98 രൂപയും ലിറ്ററിന് 94.14 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 104.67 രൂപയും ഒരു ലിറ്റർ ഡീസൽ വില 89.97 രൂപയുമാണ്. നവംബർ നാലിന് തമിഴ്നാട് സർക്കാർ വില കുറച്ചതോടെ ചെന്നൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 101.40 രൂപയും ലിറ്ററിന് 91.43 രൂപയുമായി മാറിയിരുന്നു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 106.36 രൂപയും ഡീസലിന് ലിറ്ററിന് 93.47 രൂപ

സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ (Gold Price Today) ഇന്ന് രണ്ടാം തവണയും വർധിപ്പിച്ചു. വലിയ വർധനവാണ് റഷ്യ  യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ (Russia Ukraine Crisis) 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. ഇന്നലെ നേരിയ തോതിൽ ഇടിഞ്ഞ ശേഷമാണ് ഇന്ന് സ്വർണവില ഉയർന്നത്. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് രാവിലെ 85 രൂപ ഉയർന്ന് 4685 രൂപ നിരക്കിലാണ് വിൽപ്പന നടന്നത്. രാവിലെ 11 മണിക്ക് യോഗം ചേർന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചെന്റസ് അസോസിയേഷൻ ആഗോള തലത്തിലെ സാഹചര്യങ്ങൾ പരിഗണിച്ച്  സ്വർണ്ണ വില വീണ്ടും വർദ്ധിപ്പിക്കുകയായിരുന്നു. ഇപ്പോൾ 22 കാരറ്റ് സ്വർണ്ണത്തിന് സംസ്ഥാനത്ത് ഒരു ഗ്രാമിന് വില 4725 രൂപയാണ്.

ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് 125 രൂപയുടെ വർധനവാണ് സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലത്തെ അപേക്ഷിച്ച് രാവിലെ 11 മണി ആയപ്പോഴേക്കും 40 രൂപ കൂടി ഗ്രാമിന് വർധിച്ചു. ഇതോടെ ഇന്നലത്തെ അപേക്ഷിച്ച് ഇന്നത്തെ 22 കാരറ്റ് സ്വർണ്ണവില പവന് ആയിരം രൂപ വർദ്ധിച്ചു. യുദ്ധത്തിന്റെ സാഹചര്യത്തിൽ  അന്താരാഷ്ട്ര തലത്തിൽ സ്വർണത്തിന് ഇനിയും വില വർധിക്കുമെന്നാണ് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പറയുന്നത്. 4600 രൂപയിലാണ് ഇന്നലെ സ്വർണം വിപണനം നടന്നത്.

ഒരു പവന് 36800 രൂപയായിരുന്നു ഇന്നലത്തെ വില. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 37480 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന് 37800 രൂപയാണ് ഇപ്പോഴത്തെ വില. ഒരു പവൻ സ്വർണത്തിന് വിലയിൽ 680 രൂപയുടെ വർദ്ധനവാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. 11 മണിയോടെ 320 രൂപ കൂടി ഒരു പവൻ സ്വർണ വില വർധിച്ചു. റഷ്യ യുക്രൈന് എതിരെ യുദ്ധം പ്രഖ്യാപിച്ചതാണ് അന്താരാഷ്ട്രതലത്തിൽ ഇനിയും സ്വർണത്തിന് വില വർധിക്കാൻ സാഹചര്യമൊരുക്കുന്നത് എന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here