ആശുപത്രിയുടെ പിഴവിൽ യുവതി ഗർഭിണിയായി, കുഞ്ഞിന് മാസം തോറും പതിനായിരം രൂപ വീതം നൽകാൻ കോടതി വിധി

0
335

കന്യാകുമാരി : സർക്കാർ ആശുപത്രിയിൽ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിട്ടും പിഴവ് മൂലം യുവതി വീണ്ടും ഗർഭിണിയായി. കന്യാകുമാരി സ്വദേശിനിയായ യുവതിയാണ് ശസ്ത്രക്രിയ പിഴവിനെ തുടർന്ന് വീണ്ടും ഗർഭിണിയായത്. തുടർന്ന് കോടതിയിൽ നൽകിയ പരാതി പരിഗണിച്ച് യുവതിക്ക് നഷ്ടപരിഹാരം വിധിച്ചു. ഇപ്പോൾ ജനിച്ച കുഞ്ഞിന്റെ വിദ്യാഭ്യാസച്ചെലവ് പൂർണ്ണമായും സംസ്ഥാന സർക്കാർ തന്നെ വഹിക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. പുറമെ കുട്ടിക്ക് 21 വയസാകുന്നത് വരെ മാസം പതിനായിരം രൂപയും അമ്മയ്ക്ക് മൂന്ന് ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here