ആ വലിയ വാര്‍ത്ത പുറത്തുവിട്ട് സൗദി; ലോകത്തിലെ ഏറ്റവും വലിയ വെര്‍ച്വല്‍ ആശുപത്രിക്ക് തുടക്കമാവുന്നു

0
288

റിയാദ്: വലിയ വാര്‍ത്ത വരാനുണ്ടെന്ന സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ  അറിയിപ്പിന് പിന്നാലെ ആ പ്രഖ്യാപനവുമെത്തി. ലോകത്തിലെ ഏറ്റവും വലിയ വെര്‍ച്വല്‍ ഹെല്‍ത്ത് ആശുപത്രി നാളെ തുറക്കുമെന്നാണ് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

രണ്ട് ദിവസത്തിനകം വലിയ പ്രഖ്യാപനമുണ്ടാകുമെന്നും അത് ലോകത്തിലെ വലിയ സംഭവമായിരിക്കുമെന്നും നേരത്തെ സൗദി ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്‍തിരുന്നു. ഇതിന് പിന്നാലെയാണ് വെര്‍ച്വല്‍ ആശുപത്രി സംബന്ധിച്ച പ്രഖ്യാപനം വന്നത്. വെര്‍ച്വല്‍ ഹെല്‍ത്ത് സേവനങ്ങള്‍ നല്‍കുന്ന ആശുപത്രികളില്‍ ലോകത്തുതന്നെ ഏറ്റവും വലുതായിരിക്കും ഇതെന്നും മിഡില്‍ ഈസ്റ്റില്‍ ഇത്തരത്തിലെ ആദ്യത്തെ സംരംഭമാണെന്നും അധികൃതര്‍ അറിയിച്ചു.

സൗദി ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജില്‍, കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അമീര്‍ അല്‍ സവാഹയും ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോരിറ്റി ഗവര്‍ണര്‍ അഹമ്മദ് അല്‍ സുവയാനും ചേര്‍ന്നാണ് വെര്‍ച്വല്‍ ആശുപത്രി ഉദ്ഘാടനം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here