അവധിക്ക് നാട്ടിലെത്തിയ പ്രവാസി എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിടെ ട്രെയിനിൽ നിന്ന് വീണ് മരിച്ചു

0
369

റിയാദ്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിടെ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ പ്രവാസിയായിരുന്ന കണ്ണൂർ പാമ്പുരുത്തി സ്വദേശി മേലേപ്പാത്ത് അബ്ദുൽ ഹമീദ് (43) ആണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ നിന്ന് വീണ് മരിച്ചത്.

സൗദിയിൽ നിന്ന് കുറച്ചുനാൾ മുമ്പ് ബഹ്റൈനിലേക്ക് മാറിയ അദ്ദേഹം അവിടെ നിന്ന് അവധിക്ക് ശനിയാഴ്ച നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. എയർപ്പോർട്ടിൽ ഇറങ്ങിയ ശേഷം കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. മൃതദേഹം പള്ളിക്കര കടവിന് സമീപം കണ്ടെത്തുകയായിരുന്നു. ട്രെയിനിൽ നിന്ന് പുഴയിൽ വീണതാകാമെന്നാണ് പൊലീസ് നിഗമനം.

മൃതദേഹം തിങ്കളാഴ്ച പാമ്പുരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പരേതനായ മാട്ടുമ്മൽ മമ്മു ഹാജിയുടെ മകനാണ് അബ്ദുൽ ഹമീദ്.  മാതാവ്: കുഞ്ഞാത്തുമ്മ. ഭാര്യ: റാബിയ. മക്കൾ: റസൽ, റയ, ശബ്ന, സൈബ. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുൽ ഖാദർ, അബ്ദുൽ റാസിഖ് (യാംബു), അബ്ദുസ്സലാം, ശിഹാബ്, ആയിഷ, സകീന, റാബിയ, ഖദീജ.

LEAVE A REPLY

Please enter your comment!
Please enter your name here