ഹിജാബ് വിലക്ക്; അടിയന്തിരമായി ഇടപെടല്‍ വേണമെന്ന ഹരജി ഹൈക്കോടതി തള്ളി

0
307

കര്‍ണാടക: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായി കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈകോടതി തള്ളി. ഹിജാബ് വിലക്കിനെതിരെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. അടിയന്തിരമായി ഇടപെടല്‍ വേണമെന്ന ഹരജിയാണ് തള്ളിയത്.

ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ തടഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്. നേരത്തെ ഹര്‍ജിയില്‍ വാദം നടക്കവെ മതാചാര വസ്ത്രങ്ങള്‍ ധരിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധം പിടിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.

അന്തിമ വിധി വരുന്നത് വരെ മതപരമായ എല്ലാ വസ്ത്രങ്ങള്‍ക്കും കോളേജുകളില്‍ കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here