ഹിജാബ് ഇസ്‍ലാമിലെ പ്രധാനപ്പെട്ട മതാചാരമല്ലെന്ന് കർണാടക സർക്കാർ

0
257

ബംഗളൂരു: ഹിജാബ് ഇസ്‍ലാമിലെ പ്രധാനപ്പെട്ട മതാചാരമല്ലെന്ന് കർണാടക സർക്കാർ. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുമ്പോൾ കർണാടക ഹൈകോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ഹിജാബ് നിരോധനം ഭരണഘടനയിലെ ആർട്ടിക്കൾ 25 പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിനുള്ള അവകാശം നിഷേധിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.

അഡ്വക്കറ്റ് ജനറൽ പ്രഭുലിങ് നവദാഗിയാണ് ഇക്കാര്യത്തിലെ സംസ്ഥാന സർക്കാറിന്റെ നിലപാട് കോടതിയിൽ അറിയിച്ചത്. ഹിജാബും കാവി ഷാളുകളും നിരോധിച്ചുള്ള കർണാടക സർക്കാറിന്റെ ഉത്തരവിനെതിരായ വാദങ്ങളേയും അഡ്വക്കറ്റ് ജനറൽ നിരാകരിച്ചു. പൂർണമായും നിയമങ്ങൾ പാലിച്ചാണ് അത്തരമൊരു ഉത്തരവ് സർക്കാർ പുറത്തിറക്കിയതെന്നും അതിനെ എതിർക്കേണ്ട കാര്യമില്ലെന്നുമായിരുന്നു അഡ്വക്കറ്റ് ജനറലിന്റെ വാദം.

മതപരമായ കാര്യങ്ങളിൽ സർക്കാർ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഹിജാബ് മതേതരത്വത്തിന് എതിരായതിനാലാണ് നിരോധനമേർപ്പെടുത്തുന്നതെന്നും അഡ്വക്കറ്റ് ജനറൽ കോടതിയിൽ ചൂണ്ടിക്കാട്ടി. കേസിൽ വാദം തിങ്കളാഴ്ചയും തുടരും.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here